നോര്‍ത്ത് അമേരിക്കയിലെ ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ ഹിന്ദു കോണ്‍ക്ലേവ് ഇന്ന് (ജനുവരി 28) തിരുവനന്തപുരത്ത് നടക്കും. മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന പരിപാടി ബഹു: കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും.
അമേരിക്ക കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലെ മലയാളികളായ ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും വലിയ സംഘടനയാണ് KHNA. ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യുന്ന ഹിന്ദു കോണ്‍ക്ലേവില്‍ പ്രസിഡന്റ് ജി.കെ. പിള്ള അധ്യക്ഷത വഹിക്കും. സംവിധായകനും കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക് ആര്‍ഷദര്‍ശന പുരസ്‌ക്കാരം ചടങ്ങില്‍ സമ്മാനിക്കും.അടൂര്‍ ഗോപാലകൃഷ്ന്‍, വി മധൂസൂദനന്‍ നായര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ബി.മാധവന്‍ നായര്‍, ഡോ. രാംദാസ് പിള്ള, രഞ്ജിത് പിള്ള എന്നിവര്‍ പങ്കെടുക്കും.
വേള്‍ഡ് ഹിന്ദു പാര്‍ലമെന്റിനു ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അധ്യക്ഷത വഹിക്കും. ആര്‍ രാമചന്ദ്രന്‍ നായര്‍, ഐഎഎസ്, പ്രൊഫ എം ജി ശശിഭൂഷന്‍,വിജി തമ്പി,കെ പി ശശികല,ബി എ ബിജു, കെ മധു,എം എസ് ഭുവനചന്ദ്രന്‍, മണ്ണടി ഹരി,രഘുചന്ദ്രന്‍ നായര്‍, രമേഷ് കെ.വി, രഞ്ജിന്‍ രാജ്, എസ് രാജശേഖരന്‍ നായര്‍, സന്ദീപ് വാചസ്പതി, സന്ദീപ് വാര്യര്‍, ശ്രീജിത്ത് പണിക്കര്‍, ബി ആര്‍ അജിത്ത്, സുബ്രഹ്മണ്യന്‍ പെരിങ്ങോട്, സുരേഷ് കൊച്ചാട്ടില്‍, യു എസ് കൃഷ്ണകുമാര്‍, ഉണ്ണികൃഷ്ണന്‍ ഗോപിനാഥ,വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി, റാണി മോഹന്‍ദാസ്,കലാമണ്ഡലം രാജഗോപാല്‍, ആചാര്യ മനോജ്, ഗാമാസ്, ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ശ്രീ ശക്തി ശാന്താനന്ദ മഹര്‍ഷി അനുഗ്രഹ പ്രഭാഷണം നടത്തും.
ഉച്ചക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ് വിതരണം നടക്കും. കേരളത്തില്‍ പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ളതാണ് സ്‌കോളര്‍ഷിപ്. 2006 മുതല്‍ ഇതുവരെ 625 വിദ്യാര്‍ത്ഥികള്‍ക്കായി 1.65 കോടി രൂപ വിതരണം ചെയ്യുകയുണ്ടായി. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഡോക്ടര്‍ രാംദാസ് പിള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജി രാജ്മോഹന്‍, അനില്‍കുമാര്‍ പിള്ള , വെങ്കിടേശര്‍മ, ടി എന്‍ നായര്‍, സുരേന്ദ്രന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും.
സമാപന സമ്മേളനം കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഉത്ഘാടനം ചെയ്യും. ‘അമ്മകൈനിട്ടം’ പദ്ധതിയുടെ ഉദ്ഘാടനം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി നിര്‍വഹിക്കും. സൂര്യ കൃഷ്ണമൂര്‍ത്തി, നടി അനുശ്രീ എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കെഎച്ച് എന്‍ എയുടെ തിരുവാഭരണം പുരസ്‌ക്കാരം (കുളത്തിനാല്‍ ഗംഗാധരന്‍ പിള്ള), ശ്രീകൃഷ്ണ സേവാ പുരസ്‌ക്കാരം(ഗുരുവായൂര്‍ കൃഷ്ണന്‍ ),ഗജപരിപാലന പുരസ്‌ക്കാരം(ആനപ്രേമികളുടെ ഇഷ്ടപാപ്പാനായി മാറിയ മാമ്പി ശരത്), ക്ഷേത്ര ചൈതന്യം പുരസ്‌ക്കാരം (മണയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പൂതിരി),ശാസ്ത്ര പ്രതിഭ പുരസ്‌ക്കാരം, (നമ്പി നാരായണന്‍), അശ്വനി ദേവ് തന്ത്രി(അതിരുദ്ര പുരസ്‌ക്കാരം) എന്നിവ കേന്ദ്രമന്ത്രി വിതരണം ചെയ്യും.
വ്യത്യസ്ത രംഗങ്ങളിലെ പ്രതിഭകളായ പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്-ക്ഷേത്ര തന്ത്രി ഡോ. എസ് മഹേഷ് ഗുരുക്കള്‍ -കളരി, കലാമണ്ഡലം സംഗിത-നങ്ങ്യാര്‍കൂത്ത്, ജിഷ്ണു പ്രതാപ്-കൂടിയാട്ടം, എരിക്കാവ് എന്‍. സുനില്‍- മൃദംഗം, യദു വിജയകൃഷ്ണന്‍ -സംസ്‌ക്യത സിനിമ, കല്ലാറ്റ് മണികണ്ഠ കുറുപ്പ്, കളമെഴുത്ത് പാട്ട്, ബി എസ് ബിജു-ചുവര്‍ചിത്രകല, അഖില്‍ കോട്ടയം-നാദസ്വരം, മണ്ണൂര്‍ ചന്ദ്രന്‍-പൊറാട്ട് നാടകം, ഹരികുമാര്‍ താമരക്കുടി -കാക്കാരിശ്ശി നാടകം, താമരക്കുടി രാജശേഖരന്‍ -മുഖര്‍ശംഖ് എന്നിവരെ ആദരിക്കും. മാളികപ്പുറം സിനിമയുടെ പിന്നണി പ്രവര്‍ത്തകരെയും ചടങ്ങില്‍ അനുമോദിക്കുന്നുണ്ട്.
Discussion about this post