ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് ജയില്‍ മോചിതനായി. രണ്ടു കേസുകളില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് മോചനം ലഭിച്ചത്..
പൊതുസമൂഹത്തോടും മാധ്യമസമൂഹത്തോടും നന്ദിയെന്ന് സിദ്ധിഖ് കാപ്പന് പ്രതികരിച്ചു. ഒപ്പമുള്ളവര്‍ ഇപ്പോഴും ജയിലിനുള്ളിലാണെന്നും നീതി പൂര്‍ണമായും ലഭിച്ചെന്ന് പറയാനാകില്ലെന്നും കാപ്പന് പറഞ്ഞു. 27 മാസത്തെ ജയില്‍ വാസത്തിന് ശേഷം ലക്നോവിലെ ജയിലില്‍ നിന്നുമാണ് സിദ്ധിഖ് കാപ്പന് പുറത്തിറങ്ങിയത്.
Discussion about this post