തിരുവനന്തപുരം: ഐജി ജി. ലക്ഷ്മണയെ സര്‍വീസില്‍ തിരിച്ചെടുത്തു. ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. തട്ടിപ്പുകാരന്‍ മോന്‍സനുമായുള്ള ബന്ധത്തെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. ഒരു വര്‍ഷവും രണ്ട് മാസവുമായി ഐജി സസ്‌പെന്‍ഷനിലാണ്.
മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പിന് കൂട്ടുനിന്നുവെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ലക്ഷ്മണയെ സസ്‌പെന്‍ഡ് ചെയ്തത്. മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്ന് 2021 നവംബര്‍ പത്തിനാണ് ലക്ഷ്മണയെ സസ്‌പെന്‍ഡ് ചെയ്തത്.













