തിരുവനന്തപുരം: കോളജില്‍ അതിക്രമിച്ച് കയറി പോലീസ് വിദ്യാര്‍ഥികളെ പിടിച്ചുകൊണ്ടുപോയതായി പരാതി. നെയ്യാറ്റിന്‍കര ധനുവച്ചപുരം എന്‍എസ്എസ് കോളജിലാണ് സംഭവം.
വെള്ളിയാഴ്ച കോളജിലെത്തിയ പോലീസ് ഏഴു വിദ്യാര്‍ഥികളെ പിടിച്ചുകൊണ്ടുപോയെന്നാണ് പരാതി. അധ്യാപകര്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് ഇവരെ വിട്ടയച്ചത്. പോലീസിന് കാമ്പസില്‍ പ്രവേശിക്കാന്‍ പ്രിന്‍സിപ്പലിന്റെ അനുമതി വേണമെന്നിരിക്കെ ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഇവര്‍ വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തതെന്നാണ് പരാതി.
കോളജിന് സമീപമുള്ള ക്ഷേത്രോത്സവത്തിനിടെയുണ്ടായ അടിപിടിയിലെ പ്രതികള്‍ കോളജിലെ ചില വിദ്യാര്‍ഥികളാണെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍ നിരപരാധികളെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പിന്നീട് വ്യക്തമായിരുന്നു. സംഭവത്തില്‍ എസ്പിക്ക് പരാതി നല്‍കുമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.
Discussion about this post