തിരുവനന്തപുരം: കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ച പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സമരത്തിലേക്ക്. മാര്‍ച്ച് 17ന് സംസ്ഥാനത്ത് രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ മെഡിക്കല്‍ സമരം നടത്തുമെന്ന് ഐഎംഎ നേതൃത്വം അറിയിച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ സംസ്ഥാനത്ത് 200-ല്‍ അധികം ആശുപത്രി അക്രമങ്ങള്‍ നടന്നു. ആശുപത്രി അക്രമങ്ങള്‍ സംബന്ധിച്ച് കോടതി നിര്‍ദേശങ്ങള്‍ സംസ്ഥാനത്ത് പാലിക്കപ്പെടുന്നില്ല.
പോലീസിന്റെ സാന്നിധ്യത്തില്‍ ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു. എന്നിട്ടും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുവാന്‍ കഴിഞ്ഞിട്ടില്ലെന്നും ഐഎംഎ നേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.













