കൊച്ചി: രാഷ്ട്രപതി ദ്രൗപദി മുര്‍മു രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് സ്വീകരിച്ചു. രാഷ്ട്രപതിയായ ശേഷം ദ്രൗപതി മുര്‍മുവിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്.
നാവികസേനയുടെ ഭാഗമായ ഐഎന്‍എസ് ദ്രോണാചാര്യക്ക് രാഷ്ട്രപതിയുടെ ഉയര്‍ന്ന ബഹുമതിയായ ‘നിഷാന്‍’ സമ്മാനിക്കുന്ന ചടങ്ങില്‍ ദ്രൗപദി മുര്‍മു പങ്കെടുക്കും. നാവികസേനയുടെ വിമാനവാഹിനി യുദ്ധക്കപ്പലായ വിക്രാന്തും സന്ദര്‍ശിക്കും. ശേഷം,6.55ന് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. 7.40ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങും.
നാളെ രാവിലെ 8.35ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൊല്ലം വള്ളിക്കാവിലുള്ള മാതാ അമൃതാനന്ദമയീമഠത്തിലേക്ക് പോകും. തുടര്‍ന്ന് സന്ദര്‍ശനത്തിന് ശേഷം തിരുവനന്തപുരത്ത് എത്തി 12.10 മുതല്‍ 1.10 വരെ കുടുംബശ്രീയുടെ രചന, പിന്നാക്ക ക്ഷേമവകുപ്പിന്റെ ഉന്നതി എന്നിവയുടെ ഉദ്ഘാടനം, എഞ്ചിനീയറിംഗ് പുസ്തകങ്ങളുടെ മലയാള പരിഭാഷ പ്രകാശനം എന്നിവ നിര്‍വഹിക്കും. 7.30ന് ഗവര്‍ണര്‍ ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കും.
18ന് രാവിലെ തമിഴ്‌നാട്ടിലേയ്ക്ക് തിരിക്കും. 8.25ന് കന്യാകുമാരി വിവേകാനന്ദ സ്മാരകവും തിരുവള്ളുവര്‍ പ്രതിമയും സന്ദര്‍ശിക്കും. ശേഷം മടങ്ങിയെത്തി 1.30ന് ലക്ഷദ്വീപിലേക്ക് പോകും.
Discussion about this post