തിരുവനന്തപുരം: നിയമസഭയിലെ പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളില്‍ അനുകൂല നിലപാടുണ്ടായാല്‍ സഹകരിക്കും. പൂച്ചക്കുട്ടികളെപ്പോലെ നിയമസഭയില്‍ ഇരിക്കാന്‍ പ്രതിപക്ഷം തയാറല്ലെന്നും സതീശന്‍ പറഞ്ഞു.
നിയമസഭ സമാധാനപരമായി ചേരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹം. നിയമസഭാ പ്രവര്‍ത്തനത്തിന്റെ മനോഹരമായ ഭാഗം കൂടിയാണ് അടിയന്തപ്രമേയ ചര്‍ച്ച. അത് നഷ്ടപ്പെടുത്താന്‍ അനുവദിക്കില്ല. വിഷയത്തില്‍ തിങ്കളാഴ്ച യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ തുടര്‍തീരുമാനമെടുക്കും.
Discussion about this post