തിരുവനന്തപുരം: നാടിന്റെ സമഗ്ര സംഭാവനകള്‍ നല്‍കിയ വിശിഷ്ട വ്യക്തികള്‍ക്ക് ആദരമര്‍പ്പിക്കാനായി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പരമോന്നത ബഹുമതിയായ കേരള പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും.
പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ കേരളം ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളുടെ ആദ്യ പതിപ്പാണിത്. വൈകിട്ട് നാലിന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ചടങ്ങിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും.
സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് കേരള ജ്യോതി പുരസ്‌കാരവും നാടകകൃത്ത് ഓംചേരി എന്‍.എന്‍ പിള്ള, മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ ടി. മാധവ മേനോന്‍, നടന്‍ മമ്മൂട്ടി എന്നിവരാണ് കേരള പ്രഭ പുരസ്‌കാരവും നല്‍കും.
‘ഫ്രോഗ് മാന്‍ ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്ന ഡോ. സത്യഭാമാദാസ് ബിജു, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ശില്‍പി കാനായി കുഞ്ഞിരാമന്‍, വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, ശാസ്ത്രപ്രചാരകന്‍ എം.പി. പരമേശ്വരന്‍, ഗായിക വൈക്കം വിജയലക്ഷ്മി എന്നിവര്‍ കേരള ശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.













