ന്യൂഡല്‍ഹി: രാജ്യത്ത് പുതിയതായി 6,050 കോവിഡ് -19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇത് വ്യാഴാഴ്ചത്തെ കണക്കിനേക്കാള്‍ 13 ശതമാനം കൂടുതലാണ്. 5,335 കോവിഡ് കേസുകളായിരുന്നു വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 28,303 ആയി ഉയര്‍ന്നു.
കോവിഡ് ആശങ്ക ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവിയയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ചു. തിങ്കളാഴ്ച നടത്താനിരിക്കുന്ന കോവിഡ് മോക്ഡ്രില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.













