തിരുവനന്തപുരം: സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എം എന്‍ സ്മാരകം പൊളിച്ച് പുതിയ കെട്ടിടം നിര്‍മിക്കും. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തിന്റെ നിര്‍മാണം ഒന്നരവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
1964ല്‍ പാര്‍ട്ടി ദേശീയ തലത്തില്‍ പിളര്‍ന്നപ്പോള്‍ തൊട്ട് സി പി ഐയുടെ ആസ്ഥാനമാണ് എം എന്‍ സ്മാരകം. 1985ല്‍ കെട്ടിടത്തിന് എം എന്‍ ഗോവിന്ദന്‍ നായരുടെ സ്മരണാര്‍ത്ഥം എംഎന്‍ സ്മാരകം എന്ന പേരിടുകയായിരുന്നു.
പുതിയ കെട്ടിടത്തിന് പത്ത് കോടി നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കുള്ള തുക പൊതുജനത്തില്‍ നിന്ന് പരിച്ചെടുക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. 40 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. പുതിയ കെട്ടിടം നിര്‍മിക്കുന്നതുവരെ പാര്‍ട്ടി ആസ്ഥാനം എസ് ശ്രീനിവാസന്‍ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിലേക്ക് മാറ്റും.
Discussion about this post