തിരുവനന്തപുരം: വിഷുക്കാലം പ്രമാണിച്ച് സ്പെഷ്യല്‍ തീവണ്ടികള്‍ അനുവദിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം. തിരക്ക് കണക്കിലെടുത്ത് സ്പെഷ്യല്‍ തീവണ്ടികള്‍ സര്‍വീസ് നടത്തും. വിഷു കഴിഞ്ഞു മടങ്ങുന്ന യാത്രക്കാര്‍ക്ക് ബെംഗളൂരുവിലേയ്ക്കാണ് പ്രത്യേക തീവണ്ടികള്‍ അനുവദിച്ചിട്ടുള്ളത്. കൊച്ചുവേളി-എസ്എംവിടി ബെംഗളൂരു സെക്ടറിലാണ് സര്‍വീസ്. ഈ മാസം 16-ന് ഞായറാഴ്ച, കൊച്ചുവേളിയില്‍ നിന്ന് വൈകിട്ട് അഞ്ച് മണിക്കാണ് തീവണ്ടി പുറപ്പെടുന്നത്. പിറ്റേ ദിവസമായ 17-ന് തിങ്കളാഴ്ച രാവിലെ 10-ന് ബെംഗളൂരുവില്‍ എത്തും. തിരിച്ചുള്ള തീവണ്ടി അന്നേദിവസം ഉച്ചയ്ക്ക് ഒരു മണിക്ക് ബംഗളൂരുവില്‍ നിന്ന് പുറപ്പെടും. 18-ന് ചൊവ്വാഴ്ച രാവിലെ 6.50ന് കൊച്ചുവേളിയില്‍ എത്തും.
കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ധര്‍മ്മപുരി, ഹൊസൂര്‍ എന്നീ സ്റ്റോപ്പുകളാണുള്ളത്. റിസര്‍വേഷന്‍ വ്യാഴാഴ്ച ആരംഭിക്കും.
വേനല്‍ക്കാലം ആരംഭിച്ചതോടെ 217 സ്പെഷ്യല്‍ തീവണ്ടികളിലായി 4010 ട്രിപ്പുകളാണ് നടത്തുന്നത്. സെന്‍ട്രല്‍ റെയില്‍വേ 10 സ്പെഷ്യല്‍ തീവണ്ടികളിലായി 100 ട്രിപ്പുകളും ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ 10 സ്പെഷ്യല്‍ തീവണ്ടികളിലായി 296 ട്രിപ്പും ഈസ്റ്റേണ്‍ റെയില്‍വേ 4 സ്പെഷ്യല്‍ തീവണ്ടികളിലായി 28 ട്രിപ്പും, നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ 16 സ്പെഷ്യല്‍ തീവണ്ടികളിലായി 368 ട്രിപ്പും സതേണ്‍ റെയില്‍വേ 20 സ്പെഷ്യല്‍ തീവണ്ടികളിലായി 76 ട്രിപ്പും, സതേണ്‍ സെന്‍ട്രല്‍ റെയില്‍വേ 528 ട്രിപ്പും, സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ 1768 ട്രിപ്പും വെസ്റ്റേണ്‍ റെയില്‍വേ 846 ട്രിപ്പും നടത്തും.
Discussion about this post