തിരുവനന്തപുരം: ഡോ.ബി.ആര്‍ അംബേദ്കര്‍ ജയന്തി ദിനമായ ഇന്ന് നേമം സ്വദേശിനി എ.എസ് അനുഷ പാര്‍ലമെന്റില്‍ പ്രസംഗിക്കും. കേന്ദ്ര യുവജനകാര്യ വകുപ്പിനു കീഴിലുള്ള നെഹ്‌റു യുവ കേന്ദ്ര സംഘതനും ലോകസഭാ സെക്രട്ടറിയേറ്റിന് കീഴിലുള്ള പാര്‍ലമെന്ററി റിസേര്‍ച് ആന്‍ഡ് ട്രെയിനിംഗ് ഫോര്‍ ഡെമോക്രസിയും ചേര്‍ന്ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സംഘടിപ്പിക്കുന്ന ഡോ. ബി.ആര്‍ അംബേദ്കര്‍ അനുസ്മരണ ചടങ്ങില്‍ കുമാരി അനുഷ എ.എസ് പങ്കെടുക്കും. ചടങ്ങില്‍ പങ്കെടുക്കുന്നതിന് കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക പ്രതിനിധിയാണ് അനുഷ.നെഹ്‌റു യുവ കേന്ദ്ര ഫെബ്രുവരിയില്‍ നടത്തിയ സംസ്ഥാനതല യൂത്ത് പാര്‍ലമെന്റ് പരിപാടിയിലെ മികച്ച പ്രകടനമാണ് അനുഷ്യ്ക്ക് പാര്‍ലിമെന്റില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം കൈവന്നത്.തിരുവനന്തപുരം നേമം പ്രാവച്ചമ്പലം സ്വദേശി കരസേനയില്‍ നിന്നും വിരമിച്ച ഓണററി ക്യാപ്റ്റന്‍ കെ. അനില്‍ കുമാറിന്റെയും കെ ഷീലയുടെയും മകളായ അനുഷ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഒന്നാം റാങ്കോടെ സുവോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
Discussion about this post