കൊച്ചി: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ പരീക്ഷണഓട്ടം പൂര്‍ത്തിയാക്കി. ഏഴ് മണിക്കൂര്‍ 10 മിനിറ്റുകൊണ്ടാണ് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്തിയത്.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട വന്ദേഭാരത് ഉച്ചയ്ക്ക് 12.20ഓടെയാണ് കണ്ണൂരിലെത്തിയത്. കൊല്ലം, കോട്ടയം, എറണാകുളം നോര്‍ത്ത്, തൃശൂര്‍, തിരൂര്‍, കോഴിക്കോട് സ്റ്റേഷനുകളിലാണ് ട്രെയിന്‍ നിര്‍ത്തിയത്.
പുലര്‍ച്ചെ 5.10ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട ട്രെയിന്‍ 8.28നാണ് എറണാകുളത്തെത്തിയത്. മൂന്ന് മണിക്കൂര്‍ 18 മിനിറ്റാണ് ട്രെയിന്‍ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തെത്താന്‍ എടുത്ത സമയം.













