എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന യുവം 2023 പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന് പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഇതിനോടകം ഒന്നര ലക്ഷത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതീക്ഷിച്ചതിലും വലിയ ആവേശമാണ് പരിപാടി നല്‍കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് വ്യക്തമാക്കി. കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന യുവജന കൂട്ടായ്മയാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്ന പദ്ധതികള്‍ക്ക് തുടക്കം കുറിയ്ക്കും. കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്ന കുപ്രചരണം പരിപാടിയുടെ വിജയമാണ് കാണിക്കുന്നതെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
യുവം 2023-ന്റെ ഭാഗമായി ആലപ്പുഴയില്‍ റണ്‍ 4 യുവം മിനി മരത്തോണ് സംഘടിപ്പിച്ചു. വൈബ്രന്റ് യൂത്ത് ഫോര്‍ മോഡിഫയിംഗ് കേരള ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാരത്തോണ്‍. കേന്ദ്ര സര്‍ക്കാരിന്റ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്ഫോമായ ഭാരത് വിസിയുടെ നിര്‍മ്മാതാക്കളായ ടെക്ജെന്‍ഷ്യ സോഫ്റ്റ്വെയര് ടെക്നോളജീസ് സിഇഒ ജോയി സെബാസ്റ്റ്യന്‍ പതാക കൈമാറി മാരത്തോണ്‍ ഉദ്ഘാടനം ചെയ്തു.
Discussion about this post