റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ പത്ത് സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്ക് വിരമൃത്യു. ഡ്രൈവറും മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഛത്തീസ്ഗഡിലെ ബസ്റ്റാര്‍ ജില്ലയിലാണ് സ്ഫോടനമുണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കുഴിബോംബ് സ്ഫോടനമാണ് ഉണ്ടായതെന്നാണ് വിവരം. വീരമൃത്യുവരിച്ചവരെല്ലാം മാവോയിസ്റ്റ് വിരുദ്ധസേനയിലെ അംഗങ്ങളാണ്.
ഛത്തീസ്ഗഢിലെ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡിലെ പത്ത് ഉദ്യോഗസ്ഥരും അവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറുമാണ് നക്സല്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. നക്സലൈറ്റുകളുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവിടെയെത്തിയത്. പ്രദേശത്ത് നിന്ന് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
Discussion about this post