ഇടുക്കി: മാങ്ങ മോഷ്ടിച്ച പോലീസുകാരനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. ഇടുക്കി എആര്‍ ക്യാമ്പിലെ സിപിഒ മുണ്ടക്കയം വണ്ടന്‍പതാല്‍ പുതുപ്പറമ്പില്‍ പി.വി.ഷിഹാബിനെതിരേയാണ് ആഭ്യന്തര വകുപ്പ് നടപടിയെടുത്തത്. ഇടുക്കി എസ്പിയാണ് ഇയാളെ പിരിച്ചുവിട്ട് ഉത്തരവിറക്കിയത്. മാങ്ങ മോഷണത്തിന് മുന്‍പും ഇയാള്‍ക്കെതിരേ കേസുകളുണ്ടായിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ആഭ്യന്തരവകുപ്പിന്റെ നടപടി.
കഴിഞ്ഞ സെപ്റ്റംബര്‍ 30ന് പുലര്‍ച്ചെയാണ് കാഞ്ഞിരപ്പള്ളി ടൗണിലെ പഴം-പച്ചക്കറി കടയുടെ മുന്നില്‍ നിന്നും ഇയാള്‍ മാങ്ങ മോഷ്ടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിഷയം പോലീസ് സമൂഹത്തിനാകെ വലിയ നാണക്കേടുണ്ടാക്കിയിരുന്നു.
Discussion about this post