കോഴിക്കോട്: നിയമം പാലിക്കാന്‍ വിദ്യാര്‍ഥികളും മാതാപിതാക്കളും ബാധ്യസ്ഥരാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. എഐ കാമറയുമായി ബന്ധപ്പെട്ടുയര്‍ന്ന ചര്‍ച്ചകളില്‍ പ്രതികരിക്കുകയാരുന്നു മന്ത്രി.
കുട്ടികളുടെ സുരക്ഷയാണ് സര്‍ക്കാരിന് പ്രധാനപ്പെട്ടത്. വേണ്ടിവന്നാല്‍ കുട്ടികളുടെ ഹെല്‍മെറ്റ് സൂക്ഷിക്കാന്‍ സ്‌കൂളുകളില്‍ സൗകര്യം ഒരുക്കും. കേന്ദ്രനിയമത്തില്‍ ഇളവ് ലഭിക്കുന്നതിന് പരിമിതികളുണ്ട്. കൂടുതല്‍ ചര്‍ച്ചയ്ക്കായി മെയ് പത്തിന് ഉന്നതതല യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post