കീവ്: കാളിദേവിയെ അപമാനിക്കുന്ന തരത്തില്‍ ട്വിറ്ററില്‍ പങ്കുവച്ച ചിത്രം പിന്‍വലിച്ച് യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം. യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ടിറ്റര്‍ അക്കൗണ്ടില്‍ കഴിഞ്ഞ ദിവസമാണ് കാളിദേവിയെ അപമാനിക്കുന്ന തരത്തിലെ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ അതിരൂക്ഷമായ പ്രതിഷേധമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഉയര്‍ന്നത്. ‘വര്‍ക്ക് ഓഫ് ആര്‍ട്’ എന്ന തലക്കെട്ടില്‍ ‘ഡിഫന്‍സ് യു’ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്.
ഇന്ത്യന്‍ മതവികാരം വ്രണപ്പെടുത്തുന്നതാണ് ചിത്രമെന്ന് പലരും വിമര്‍ശനം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യ ഇടപെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം ചിത്രം പിന്‍വലിച്ചത്. കറുത്ത മേഘങ്ങള്‍ക്കിടയില്‍ ഹോളിവുഡ് താരം മെര്‍ലിന്‍ മണ്‍റോയ്ക്ക് സമാനമായാണ് കാളിദേവിയെ ചിത്രീകരിച്ചിരുന്നത്. യുക്രൈന്റെ ഔദ്യോഗിക അക്കൗണ്ടുകളിലൊന്നാണ് ‘ഡിഫന്‍സ് യു’.
Discussion about this post