ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. ഡി.കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ രാത്രി വൈകി നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമായത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യാഴാഴ്ച രാവിലെ തീരുമാനം മാധ്യമങ്ങളോട് പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇന്നു വൈകിട്ട് ഏഴിന് ബംഗളൂരുവില്‍ ചേരുന്ന നിയമസഭാകക്ഷിയോഗം സിദ്ധരാമയ്യയെ നേതാവായി തെരഞ്ഞെടുക്കും. സത്യപ്രതിജ്ഞ ശനിയാഴ്ച നടത്താനും തീരുമാനമായി.
എല്ലാ എംഎല്‍എമാരോടും യോഗത്തിനെത്താന്‍ ഡി.കെ. ശിവകുമാര്‍ നിര്‍ദേശം നല്‍കി. വകുപ്പ് വിഭജനം സംബന്ധിച്ച തീരുമാനവും ഇരുപക്ഷവും തമ്മിലുള്ള സമവായത്തിലൂടെ നടപ്പാക്കുമെന്നാണ് വിവരം.













