തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ മെയ് 21ന് രാവിലെ 10ന് ജ്യോതിര്‍മേളനം 2023 നടക്കും. സമ്മേളനത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മഹാസമാധി ക്ഷേത്രമായ ജ്യോതിക്ഷേത്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ധാര്‍മിക വിഷയങ്ങള്‍ സംബന്ധിച്ചും ഹൈന്ദവനേതാക്കന്മാരുടെയും ആചാര്യശ്രേഷ്ഠന്‍മാരുടെയും മാര്‍ഗദര്‍ശനവും ജ്യോതിക്ഷേത്ര നിര്‍മാണ സമിതിയുടെ രൂപീകരണവും നടക്കും.
ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ദീപപ്രോജ്ജ്വലനം നിര്‍വഹിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം വിശ്വഹിന്ദു പരിഷത്ത് ദേശീയ നേതാവ് ഡോ.സാധ്വി പ്രാചി നിര്‍വഹിക്കും. മുംബൈ ബദ്‌ലാപൂര്‍ ശ്രീരാമദാസ ആശ്രമം അധ്യക്ഷന്‍ സ്വാമി കൃഷ്ണാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ പത്മവിഭൂഷണ്‍ ഡോ.ജി.മാധവന്‍ നായര്‍, മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, മുതിര്‍ന്ന ബിജെപി നേതാവ് പി.പി.മുകുന്ദന്‍, മുന്‍ എംപി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ ഡിജിപി ഡോ.ടി.പി.സെന്‍കുമാര്‍ ഐപിഎസ്, സിനിമാ സംവിധായകന്‍ രാമസിംഹന്‍ തുടങ്ങിയവര്‍ മാര്‍ഗദര്‍ശന പ്രഭാഷണം നിര്‍വഹിക്കും.
പത്രസമ്മേളനത്തില്‍ ജ്യോതിക്ഷേത്ര നിര്‍മാണ സമിതിയുടെ സംഘാടകസമിതി അധ്യക്ഷന്‍ വി.ആര്‍.രാജശേഖരന്‍ നായര്‍, സംഘാടകസമിതി സെക്രട്ടറി അനില്‍കുമാര്‍ പരമേശ്വരന്‍, സംഘാടകസമിതി കോ-ഓര്‍ഡിനേറ്റര്‍ ഡോ.ബ്രഹ്മചാരി ഭാര്‍ഗവ റാം, സഞ്ജയ് ലാല്‍, പ്രമോദ് കൂത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.
Discussion about this post