കാഠ്മണ്ഡു: ജലവൈദ്യുത പദ്ധതികളില്‍ ഉത്പാദനം കൂടിയതോടെ നേപ്പാള്‍ അധിക വൈദ്യുതി ഇന്ത്യക്കു നല്‍കിത്തുടങ്ങി. കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ നവംബര്‍ വരെ ജലവൈദ്യുത പദ്ധതിയില്‍നിന്നുള്ള വൈദ്യുതി നേപ്പാള്‍ ഇന്ത്യയിലേക്കു കയറ്റുമതി ചെയ്തിരുന്നു. വൈദ്യുതി കയറ്റുമതിയിലൂടെ മാത്രം കഴിഞ്ഞ വര്‍ഷം നേപ്പാള്‍ 1,200 കോടി രൂപ നേടി.
ശനിയാഴ്ച മുതല്‍ മണിക്കൂറില്‍ 600 മെഗാവാട്ട് വൈദ്യുതിയാണ് ഇന്ത്യക്കു നല്‍കിവരുന്നതെന്ന് നേപ്പാള്‍ വൈദ്യുതി അഥോറിറ്റി വക്താവ് സുരേഷ് ഭട്ടറായി പറഞ്ഞു. നേരത്തെ 400 മെഗവാട്ട് വരെ ഇന്ത്യക്കു നല്‍കിയിരുന്നു.
Discussion about this post