തിരുവനന്തപുരം: ഒരു മാസത്തെ സാമൂഹിക ക്ഷേമ പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച തുടങ്ങും. മൂന്നു മാസത്തെ കുടിശികയില്‍ നിന്നാണ് ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കുന്നത്.
1600 രൂപ വീതം 64 ലക്ഷത്തോളം പേര്‍ക്കാണ് സാമൂഹിക സുരക്ഷാ ക്ഷേമപെന്‍ഷന്‍ നല്‍കുന്നത്. ഒരാഴ്ചയ്ക്കകം മുഴുവന്‍ പേര്‍ക്കും പെന്‍ഷന്‍ തുക വിതരണം ചെയ്യാന്‍ കഴിയുമെന്നാണു സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്. ഒരു മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു.













