തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ പ്രഹസനമായിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബിജെപി അന്ന് ഇക്കാര്യം പറഞ്ഞപ്പോള്‍ ഇടതുമുന്നണി എതിര്‍ത്തു. സോളാര്‍ സമരം അവസാനിച്ചത് എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുതീര്‍പ്പിലൂടെയാണന്നും അദ്ദേഹം പറഞ്ഞു.
സോളാര്‍ സമരം തുടങ്ങി രണ്ടാം ദിവസം പിണറായി എഴുന്നേറ്റ് പോയി ഡീല്‍ നടത്തിയിട്ടുണ്ട്. പിണറായിയും ഉമ്മന്‍ ചാണ്ടിയും തമ്മില്‍ ഒത്തുതീര്‍പ്പ് ഉണ്ടായി. പിണറായി ഇടപെട്ടതു കൊണ്ടാണ് ഉമ്മന്‍ ചാണ്ടി രക്ഷപെട്ടത്. അതിനു വേണ്ടിയാണ് യാതൊരു പ്രയോജനവുമില്ലാത്ത ജുഡീഷല്‍ കമ്മീഷനെ വച്ചതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.













