തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രവും പരിസരവും പ്രത്യേക സുരക്ഷ മേഖലയായി പ്രഖ്യാപിക്കും. സുരക്ഷയ്ക്കായി എസ്പിയെ നിയമിക്കും. അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് ഈ നടപടി. അടുത്തകാലത്ത് ബോംബ് ഭീഷണിയോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കിയിരുന്നു.
Discussion about this post