മസ്‌കറ്റ്: ഒമാനിലെ ഇന്ത്യന്‍ എംബസിയുടെ പേരില്‍ തട്ടിപ്പുലക്ഷ്യമാക്കിക്കൊണ്ട് നടത്തുന്ന വ്യാജ ഫോണ്‍ കോളുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് എംബസി അധികൃതരുടെ മുന്നറിയിപ്പ്. രേഖകളുമായി ബന്ധപ്പെട്ട് തെറ്റുകളുണ്ടെന്നും ഇതു ശരിയാക്കാന്‍ പണം അടക്കണമെന്നും ആവശ്യപ്പെട്ടാണ് കോളുകള്‍ എത്തുന്നത്. വ്യക്തിപരമായ വിവരങ്ങളോ പണമോ ഫോണിലൂടെ ആവശ്യപ്പെടുകയില്ലെന്ന് എംബസി അധികൃതര്‍ ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.













