
തിരുവനന്തപുരം: വി.എ.അരുണ്‍ കുമാറിനെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി അക്കാദമി ഡയറക്ടറായി നിയമിച്ചതിനെക്കുറിച്ച് അന്വേഷിക്കുന്ന നിയമസഭാസമിതി പ്രതിപക്ഷ നേതാവും അരുണ്‍കുമാറിന്റെ പിതാവുമായ വി.എസ്.അച്യുതാനന്ദനില്‍ നിന്നു മൊഴിയെടുക്കും. വി.എസ്. നേരിട്ട് ഹാജരാകണമെന്ന് നിയമസഭാ സമിതി നിര്‍ദേശിച്ചു. വി.ഡി. സതീശന്‍ അധ്യക്ഷനായ നിയമസഭാ സമിതിയാണ് അരുണ്‍കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നത്. സെപ്റ്റംബര്‍ 20ന് ആണ് സമിതിയുടെ അടുത്ത സിറ്റിങ്. അന്ന് ഐടി സെക്രട്ടറിയെ വിസ്തരിക്കും. വിഎസ് എന്ന് ഹാജരാകണമെന്ന കാര്യവും അന്ന് തീരുമാനിക്കും. വിഎസിനെകൂടാതെ മുന്‍ മന്ത്രി എം.എ.ബേബി, പി.സി.വിഷ്ണുനാഥ് എംഎല്‍എ, ചീഫ് സെക്രട്ടറി ഐടി സെക്രട്ടറി എന്നിവരടക്കം 14 പേരെയും വിളിച്ചുവരുത്തും.
ഐസിടി അക്കാദമി ഡയറക്ടറായി അരുണ്‍ കുമാറിനെ നിയമിച്ചതായുള്ള ആരോപണം മാത്രമേ അന്വേഷിക്കാവൂ എന്ന നിലപാടാണ് സമിതിയിലെ പ്രതിപക്ഷ നിലപാട്.
Discussion about this post