ലണ്ടന്‍: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായി നിലപാടുമായി ബ്രിട്ടന്‍. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനുള്ള റെയ്ഡില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് നേരിട്ടു പങ്കെടുത്തു.
വ്യാഴാഴ്ച ബ്രിട്ടനിലുടനീളം നടന്ന റെയ്ഡില്‍ 20 രാജ്യങ്ങളില്‍നിന്നുള്ള 105 പേര്‍ അറസ്റ്റിലായിട്ടുണ്ട്. കുടിയേറ്റക്കാരെ പിടികൂടാനായി ബുള്ളറ്റ് പ്രൂഫ് കവചം ധരിച്ച് പോലീസിനൊപ്പം ഋഷി സുനാക് പങ്കെടുത്തത്.
റസ്റ്ററന്റ്, കാര്‍വാഷ്, ബാര്‍ബര്‍ ഷോപ്പ് മുതലായി 159 സ്ഥലങ്ങളിലാണ് ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്. അറസ്റ്റിലായവരില്‍ 40 പേരെ ബ്രിട്ടനില്‍നിന്നു പുറത്താക്കും. ശേഷിക്കുന്നവരെ ജാമ്യത്തില്‍വിട്ടു. നിയമവിരുദ്ധമായി ജോലി ചെയ്യല്‍, വ്യാജരേഖ കൈവശംവയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. സുനാക്കിന്റെ സര്‍ക്കാര്‍ അനധികൃത കുടിയേറ്റത്തിനെതിരേ കര്‍ശന നിലപാടിലാണ്. അനധികൃത കുടിയേറ്റം വച്ചുപൊറുപ്പി ക്കില്ലെന്ന സന്ദേശമാണു റെയ്ഡ് നല്കുന്നതെന്ന് ഇന്ത്യന്‍വംശജയായ ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവര്‍മാന്‍ പറഞ്ഞു.
Discussion about this post