തിരുവനന്തപുരം: മത്സ്യബന്ധനയാനങ്ങളുടെ രജിസ്‌ട്രേഷനും ലൈസന്‍സും അനുവദിക്കുന്നതിനുള്ള റിയല്‍ ക്രാഫ്റ്റ് സോഫ്‌ട്വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രവത്കൃത ട്രോള്‍ ബോട്ടുകളുടെയും ഇന്‍ബോര്‍ഡ് വള്ളങ്ങളുടെയും ഭൗതികപരിശോധന നടത്തുന്നു. ഭൗതികപരിശോധന പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ട്രോളിംഗ് നിരോധനത്തിന് ശേഷം ബോട്ടുകളും വള്ളങ്ങളും മത്സ്യബന്ധനത്തിനായി കടലില്‍ ഇറക്കാന്‍ അനുവദിക്കുകയുള്ളു. ആയതിനാല്‍ യന്ത്രവത്കൃത ട്രോള്‍ ബോട്ടുകളുടെയും ഇന്‍ബോര്‍ഡ് വള്ളങ്ങളുടെയും ഉടമകള്‍ ഭൗതികപരിശോധനയോട് സഹകരിക്കണമെന്ന് തിരുവനന്തപുരം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Discussion about this post