തിരുവനന്തപുരം: ജില്ലയില്‍ പനി പടരുന്ന സാഹചര്യത്തില്‍ പട്ടം താണുപിള്ള ജില്ലാ ഹോമിയോ ആശുപത്രിയില്‍ പനി ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് പ്രവര്‍ത്തന സമയം. പകര്‍ച്ച പനി, ചിക്കന്‍പോക്സ് എന്നിവയ്ക്കുള്ള പ്രതിരോധ മരുന്നും കോവിഡിനെതിരെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നും ഇവിടെ നിന്ന് ലഭിക്കും. കിടത്തി ചികിത്സ ആവശ്യമുള്ളവര്‍ക്ക് പ്രത്യേക പനി വാര്‍ഡും സജ്ജമാക്കിയതായി ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Discussion about this post