നെടുമങ്ങാട്, ഗവ.ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ്സ്മാന്‍ -കാര്‍പ്പെന്‍ഡറി, ടു & ത്രീ വീലര്‍ മെയിന്റനന്‍സ്, ഇലക്ട്രിക്കല്‍, ഫിറ്റിംഗ്, വെല്‍ഡിംഗ്-തസ്തികകളില്‍ താത്ക്കാലിക ഒഴിവിലേക്ക് ജൂണ്‍ 27ന് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ടി.എച്ച്.എസ്.എല്‍.സി അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും ബന്ധപ്പെട്ട വിഷയത്തില്‍ ഐടിഐ/വിഎച്ച്എസ്ഇ എന്നിവയാണ് യോഗ്യത.
ട്രേഡ്സ്മാന്‍ (ടൂ&ത്രീ വീലര്‍ മെയിന്റനന്‍സ്) രാവിലെ 9ന്
ട്രേഡ്സ്മാന്‍(ഇലക്ട്രിക്കല്‍) രാവിലെ 10.30ന്
ട്രേഡ്സ്മാന്‍ (കാര്‍പ്പെന്‍ഡറി) ഉച്ചക്ക് 12ന്
ട്രേഡ്സ്മാന്‍ (ഫിറ്റിംഗ്) ഉച്ചക്ക് 01.30ന്
ട്രേഡ്സ്മാന്‍ (വെല്‍ഡിംഗ്) ഉച്ചയ്ക്ക് 2.30ന് എന്നിങ്ങനെയാണ് സമയക്രമം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472 2812686
Discussion about this post