കോഴിക്കോട്: യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുകയാണ്. വരുമാനത്തിന് അനുസരിച്ചുള്ള നികുതി അടയ്ക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പരിശോധന.
ആദായ നികുതി വകുപ്പിന്റെ കോഴിക്കോട് യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണം നടക്കുന്നത്. കൊച്ചി, കോഴിക്കോട് കേന്ദ്രീകരിച്ചുള്ള പത്തോളം ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.













