തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും വാങ്ങുന്നവര്‍ക്കുള്ള മസ്റ്ററിംഗ് ജൂലൈ 31 വരെ നീട്ടി. ജൂണ്‍ 30ന് മസ്റ്ററിങ് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതി സ്റ്റേയെ തുടര്‍ന്ന് മസ്റ്ററിംഗ് ഒരു മാസത്തോളം തടസ്സപ്പെട്ട സാഹചര്യത്തിലാണ് സമയപരിധി നീട്ടിയത്. പെന്‍ഷന്‍ വാങ്ങുന്നവര്‍ ജീവിച്ചിരിക്കുന്നെന്നും സ്ഥലത്തുണ്ടെന്നും ഉറപ്പാക്കാന്‍ ഈ വര്‍ഷം മുതലാണ് മസ്റ്ററിംഗ് നിര്‍ബന്ധമാക്കിയത്. ഏപ്രില്‍ ഒന്നിന് അക്ഷയ കേന്ദ്രങ്ങള്‍ വഴി സംവിധാനം ആരംഭിച്ചിരുന്നു.
Discussion about this post