Tuesday, March 31, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

അപരിമേയമായ സത്യം പരിമിതമായ ഇന്ദ്രിയങ്ങളുടെ ഗ്രാഹകശക്തിയ്ക്ക് എത്രയോ അകലെ

ശ്രീശങ്കരന്‍ ലൗകീകദൃഷ്ടാന്തങ്ങളിലൂടെ...

by Punnyabhumi Desk
Jun 27, 2023, 06:00 am IST
in സനാതനം

പണ്ഡിതരത്‌നം ഡോ.ശ്രീവരാഹം ചന്ദ്രശേഖരന്‍ നായര്‍

ഒരു കാര്യം ഒരുവന് നേരിട്ട് ബോദ്ധ്യമായി എന്നതുകൊണ്ടു മാത്രം അതു സത്യമല്ല. സത്യം അതില്‍ നിന്നെല്ലാം എത്രയോ ഉപരിയാണ്. അക്കാര്യമാണ് ഈ ദൃഷ്ടാന്തത്തിലൂടെ ശ്രീശങ്കരന്‍ വ്യക്തമാക്കുന്നത്.

ദിവാന്ധ ദൃഷ്ടേഷു ദിവാന്തകാരഃ
പ്രത്യക്ഷ സിദ്ധോളപി സ കിം യഥാര്‍ത്ഥ: തദ്വത്………
സര്‍വവേദാന്ത സിദ്ധാന്ത സാരസംഗ്രഹം 286

വെളിച്ചത്ത് കാഴ്ചയില്ലാത്തവയ്ക്ക് പകലില്‍ ഇരുട്ട് പ്രത്യക്ഷമാണെങ്കിലും അത് സത്യമാണോ? അതുപോലെ….

ഈ ലോകം മായാമോഹിതമായ ദൃഷ്ടിയിലൂടെയാണ് ആളുകള്‍ കാണുന്നത്. അതുകൊണ്ട് തന്നെ ആ അറിവ് അവാസ്തവവും ആണ്. ഈ മായാവലയത്തില്‍ നിന്നും എന്ന് മനുഷ്യര്‍ മോചിതരാവുന്നുവോ അന്നുമാത്രമേ അവര്‍ അജ്ഞാനത്തിന്റെ വ്യാളിപിടിത്തത്തില്‍ നിന്നും രക്ഷപ്പെടുകയുള്ളു. മായാജന്യമായ അറിവ് ഒരുവന് നേരിട്ട് കിട്ടിയതാണ് എന്ന കാരണത്താല്‍ അത് വാസ്തവമാണെന്ന് പറയാന്‍ പറ്റുകയില്ല. ഭ്രാന്തനുമാത്രമേ അത് വാസ്തവമാണെന്ന് പറയാന്‍ പറ്റുകയുള്ളൂ. സമചിത്തതയുള്ളവന് അത് അജ്ഞാനമാണ്. ഈ ആശയമാണ് പ്രകൃത ദൃഷ്ടാന്തത്തിലൂടെ ശ്രീശങ്കരന്‍ വ്യക്തമാക്കുന്നത്.

പകല്‍ മൂങ്ങയ്ക്ക് അന്ധകാരമാണ്. അത് അതിന്റെ ജന്മസിദ്ധമായ ഒരു പ്രത്യേകതയാണ്. അതുകൊണ്ട് രാത്രിയില്‍ മറ്റുള്ള ജീവികള്‍ ഉറങ്ങുമ്പോള്‍ പകല്‍ സമയത്താണ് മൂങ്ങ ഉറങ്ങുന്നത്. പകല്‍ വെളിച്ചത്തെ ഇരുട്ടായിട്ടാണ് മൂങ്ങ കാണുന്നത്. ഈ നിലയില്‍ പകല്‍ ഇരുട്ടാണ് എന്ന ജ്ഞാനം മൂങ്ങയെ സംബന്ധിച്ചിടത്തോളം പ്രത്യക്ഷസിദ്ധമാണ്. അതുകൊണ്ടു അത് തികഞ്ഞ വാസ്തവവും. മൂങ്ങയ്ക്ക് പകല്‍ വെളിച്ചം ഇരുട്ട് എന്ന നിലയില്‍ പ്രത്യക്ഷസിദ്ധമായ സത്യമായതുകൊണ്ട് നമുക്കും അത് സത്യമാണോ? അല്ലേ അല്ല. മൂങ്ങയുടെ ഈ അറിവുപോലെയാണ് ഭ്രമജ്ഞാനത്തിനധീനമായ മൂഢാത്മാക്കളുടെ അറിവ് എന്നാണ് ശ്രീശങ്കരന്‍ പറയുന്നത്. നിതാന്ത സത്യം പ്രത്യക്ഷത്തിനുപരിയാണ്. ഒരു ലക്ഷം യോജനയെങ്കിലും സൂര്യനു വലിപ്പമുണ്ട്. എന്നാല്‍ നാം സൂര്യനെ കാണുന്നതോ ? ഒരു ചാണ്‍ മാത്രം വലുപ്പമുള്ളതായി. സൂര്യനു ഒരു ചാണ്‍ വലുപ്പമുണ്ടെന്ന് പ്രത്യക്ഷബോദ്ധ്യമായി എന്ന കാരണത്താല്‍ ആ അറിവ് ശരിയാണോ എന്ന് ശ്രീ ശങ്കരന്‍ തന്നെ ഇവിടെ(സ.വേ.സി-286)ചോദിയ്ക്കുന്നുണ്ട്.

സത്യം ഒരു ജ്ഞാനേന്ദ്രിയം കൊണ്ടും അറിയാന്‍ സാദ്ധ്യമായതല്ല. അപരിമേയമായ സത്യം പരിമിതമായ ഇന്ദ്രിയങ്ങളുടെ ഗ്രാഹകശക്തിയ്ക്ക് എത്രയോ അകലെയാണ്. ആകയാല്‍ പ്രത്യക്ഷസിദ്ധമായ ഒന്നും സത്യമല്ലെന്ന് ബോദ്ധ്യപ്പെട്ട് നിതാന്ത സത്യം കണ്ടെത്തുകയും അതില്‍ സായൂജ്യം അടയുകയുമാണ് പരമപുരുഷാര്‍ത്ഥസിദ്ധി.

ShareTweetSend

Related News

സനാതനം

തിരുവോണസന്ദേശം

സനാതനം

വിചിത്രമായ വിനായകന്‍

സനാതനം

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

Discussion about this post

പുതിയ വാർത്തകൾ

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies