തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി. കലണ്ടര്‍ പ്രകാരം ഇരുപത്തിയെട്ടിന് മാത്രമായിരുന്നു അവധി. വ്യാഴാഴ്ചയാണ് സംസ്ഥാനത്ത് ബക്രീദ്. ഈ സാഹചര്യത്തില്‍ ബുധനാഴ്ചത്തെ അവധി വ്യാഴാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു പൊതുഭരണ വകുപ്പിന്റെ ശുപാര്‍ശ. ഇത് മുഖ്യമന്ത്രിയ്ക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ട് ദിവസവും അവധി നല്‍കണമെന്ന് മുസ്ലീം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നലെയാണ് സര്‍ക്കാര്‍ നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ചത്.













