തിരുവനന്തപുരം: ശ്രീകണ്‌ഠേശ്വരം ശിവക്ഷേത്രത്തിലെ ആന ശ്രീകണ്‌ഠേശ്വരം ശിവകുമാര്‍ ചരിഞ്ഞു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 70 വയസായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ട് മാസം മുന്‍പ് ആന കിടന്ന് സ്ഥലത്ത് നിന്നു എഴുന്നേല്‍ക്കാന്‍ കഴിയാതെ വീണു പോയിരുന്നു. 46 വര്‍ഷം മുന്‍പാണ് ആനയെ നടക്കിരുത്തിയത്. പിന്നീട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആനയായി. ശ്രീപത്മനാഭസ്വാമി ക്ഷേത്രമുള്‍പ്പെടെ തിരുവനന്തപുരത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും എഴുന്നള്ളിപ്പിന് എത്തിച്ചിരുന്നു.













