മലപ്പുറം: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് സമസ്ത അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഏകീകൃത സിവില്‍ കോഡിനോട് മുസ്ലീം വിഭാഗത്തിന് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. ഇതിനെതിരെ ബഹുജന മുന്നേറ്റം ഉണ്ടാക്കേണ്ടിവരുമെന്നും തങ്ങള്‍ വ്യക്തമാക്കി.
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കിയാല്‍ അത് എല്ലാ മതങ്ങളെയും ഒരു പോലെ ബാധിക്കും. അതുകൊണ്ട് തന്നെ വിഷയത്തില്‍ മറ്റ് മതങ്ങളുമായി ചര്‍ച്ച നടത്താനാണ് സമസ്തയുടെ തീരുമാനം. ഇതിന് പുറമേ ഏകീകൃത സിവില്‍ കോഡിനെ അനുകൂലിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും സംഘടിപ്പിക്കും.
വിവാഹം, വിവാഹ മോചനം, അനന്തരവകാശം എന്നിവ മത നിയമത്തില്‍ വരുന്നതാണ്. ഏകീകൃത സിവില്‍ കോഡ് ഇവയെ എല്ലാം ബാധിക്കും. വിവാഹത്തിന്റെ കാര്യമെടുത്താല്‍ ഓരോ മതത്തിനും ഓരോ നിയമങ്ങളാണ് ഉള്ളത്. അത് പാലിക്കപ്പെടേണ്ടതുണ്ട്. അല്ലാത്ത പക്ഷം അതിനെ വിവാഹമായി അംഗീകരിക്കാന്‍ കഴിയില്ലെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഇക്കാരണം കൊണ്ട് തന്നെ മറ്റ് മതങ്ങള്‍ക്ക് ഏകീകൃത സിവില്‍ കോഡിനോട് യോജിക്കാന്‍ കഴിയില്ല. വനവാസികള്‍ക്ക് അവരുടേതായ നിയമങ്ങള്‍ ഉണ്ട്. അതിലുണ്ടാകുന്ന ഭേദഗതി അവര്‍ക്ക് അംഗീകരിക്കുന്ന ബുദ്ധിമുട്ടാണ്. ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post