തിരുവനന്തപുരം: ലുലു മാളില്‍ ജൂലൈ 6 മുതല്‍ ജൂലൈ 9 വരെ നൈറ്റ് ഷോപ്പിംഗും നോണ്‍ സ്റ്റോപ്പ് ഷോപ്പിംഗും ആരംഭിക്കും. ഈ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ പുലര്‍ച്ചെ 3 വരെയാണ് ലുലു പ്രവര്‍ത്തിക്കും. നൈറ്റ് ഷോപ്പിംഗ് പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി മാളിലെ എല്ലാ ഷോപ്പുകളിലും നാല് ദിവസവും 50 ശതമാനം വരെ ഇളവ് നല്‍കും. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്‍പ്പെടെ ഡിസ്‌കൗണ്ട് ഓഫറുകളും ഇതില്‍ ലഭ്യമായിരിക്കും.
6 മുതല്‍ 9 വരെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍സ്റ്റോര്‍, കണക്ട്, ഫണ്‍ടൂറ അടക്കമുള്ള ലുലുവിന്റെ എല്ലാ ഷോപ്പുകളിലും മാളിലെ 170ലധികം വരുന്ന റീട്ടെയ്ല്‍ ഷോപ്പുകളിലും 50 ശതമാനം വരെ ഇളവും പ്രത്യേക ഡിസ്‌ക്കൗണ്ടും ലഭിക്കും. ഇലക്ട്രോണിക് ഉപകരണങ്ങളടക്കം അപ്രതീക്ഷിത വിലക്കുറവില്‍ സ്വന്തമാക്കാന്‍ കഴിയുന്ന ലൈവ് ഓപ്ഷനുകളും ഒരുക്കും. ഫുഡ് കോര്‍ട്ടിലെ എല്ലാ ഷോപ്പുകളും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ 23നാണ് അവസാനിക്കുന്നത്.
മാളിലെ ഏത് ഷോപ്പില്‍ നിന്നും 2,500 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കായി ഷോപ്പ് ആന്‍ഡ് വിന്‍ പദ്ധതിയുമുണ്ട്. ഓഗസ്റ്റ് 6ന് അവസാനിക്കുന്ന പദ്ധതിയിലെ നറുക്കെടുപ്പിലെ വിജയിക്ക് എക്സ് യു.വി 300 കാറും, രണ്ടാം സമ്മാനം നേടുന്നയാള്‍ക്ക് ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറും മൂന്നാം സമ്മാനം നേടുന്നയാള്‍ക്ക് ഹയാത്ത് റീജന്‍സിയില്‍ ഒരു ദിവസം സൗജന്യ താമസത്തിനുള്ള കൂപ്പണും ലഭിക്കും. 6 മുതല്‍ 9 വരെയുള്ള ദിവസങ്ങളിലെ ഷോപ്പിംഗ് സമയം, ഇളവുകളുടെ വിവരങ്ങള്‍ എന്നിവ അറിയാന്‍ ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ബില്‍ബോര്‍ഡ് തയ്യാറാക്കിയിട്ടുണ്ട്.
ബില്‍ ബോര്‍ഡിലെ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് നൈറ്റ് ഷോപ്പിംഗിനെക്കുറിച്ചുള്ള വിവരങ്ങള്‍ തത്സമയം മനസിലാക്കാനാകും. മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, റീജിയണല്‍ മാനേജര്‍ അനൂപ് വര്‍ഗീസ്, ലുലു മാള്‍ ജനറല്‍ മാനേജര്‍ ഷെറീഫ് കെ.കെ, ലുലു റീട്ടെയ്ല്‍ ജനറല്‍ മാനേജര്‍ രാജേഷ് ഇ.വി, ബയിംഗ് മാനേജര്‍ റഫീഖ് സി.എ, ലുലു ഫണ്‍ടൂറ മാനേജര്‍ എബിസണ്‍ സക്കറിയാസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് എ.ആര്‍ ബില്‍ബോര്‍ഡ് പുറത്തിറക്കിയത്.
Discussion about this post