Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

നിരപരാധിയായ ഗൗതമ മുനി ആരോപണ വിധേയന്‍

ഡോ.അദിതി

by Punnyabhumi Desk
Jul 7, 2023, 06:00 am IST
in സനാതനം

പുരാണങ്ങളിലൂടെ…

ഗൗതമന്‍ എന്നു പേരുള്ള ഒരു ഋഷി ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ പതിവ്രതയായ ധര്‍മ്മദാരങ്ങളായിരുന്നു അഹല്യ. ഈ ഗൗതമന്‍ ദക്ഷിണ ദിക്കിലെ ബ്രഹ്മഗിരിയില്‍ പതിനായിരം കൊല്ലം തപസ്സ് ചെയ്തിട്ടുണ്ട്. ഒരിയ്ക്കല്‍ ആ ദക്ഷിണ ദിക്കില്‍ നൂറുകൊല്ലം മഴയില്ലാത്ത ഒരു കാലം ഉണ്ടായിരുന്നു. സമസ്ത ജനങ്ങളും മഹാ ദുഃഖത്തിലാണ്ടു. ആ കാലത്ത് മനുഷ്യരും പശുപക്ഷികളും ഈ ലോകത്തിന്റെ പത്തു ദിക്കിലേയ്ക്കും അവിടെ നിന്ന് ഓടിപ്പോയി. ആ കാലത്ത് ഗൗതമന്‍ ആറ് മാസം തപസ്സ് ചെയ്തു വരുണനെ പ്രസാദിപ്പിച്ചു. പ്രത്യക്ഷപ്പെട്ട വരുണന്‍ ഗൗതമനോട് വരം ആവശ്യപ്പെട്ടുകൊള്ളാന്‍ പറഞ്ഞു.

മഴയാണ് വരമായി ഗൗതമന്‍ ആവശ്യപ്പെട്ടത്. ഗൗതമന്റെ അഭ്യര്‍ത്ഥന കേട്ട വരുണദേവന്‍ പറഞ്ഞു. ദേവതമാരുടെ വിധാനത്തിന് വിരുദ്ധമായി ഞാന്‍ മഴ പെയ്യിക്കില്ല. എന്നാല്‍ താന്‍ മുനിയായ നിങ്ങള്‍ക്ക് അക്ഷയമായ ജലം തരാം. നിങ്ങള്‍ അതിനുവേണ്ടി ഒരു കുഴി തയ്യാറാക്കി കൊള്ളുവിന്‍. ഒരു കൈ ആഴത്തില്‍ ഗൗതമന്‍ ഒരു കുഴി എടുത്തു. വരുണഭഗവാന്‍ ദിവ്യജലം കൊണ്ട് ആ കുഴി നിറയ്ക്കുകയും ചെയ്തു. ഈ അവസരത്തില്‍ വരുണന്‍ ഗൗതമനോട് പറഞ്ഞു. മുനിശ്രേഷ്ഠാ വറ്റാത്ത ഈ നീരുറവ അങ്ങേയക്ക് വേണ്ടിയുള്ള ഒരു തീര്‍ത്ഥമാണ്. ഗൗതമ തീര്‍ത്ഥമെന്ന പേരില്‍ ഇത് അറിയപ്പെടും. ഇതിനരുകില്‍ ചെയ്യപ്പെടുന്ന ദാനം, ഹോമം, തപസ്സ് തുടങ്ങിയവ അക്ഷയമായ ഫലം പ്രദാനം ചെയ്യും.

ഇത്രയും പറഞ്ഞ് വരുണദേവന്‍ അപ്രത്യക്ഷനായി. ഈ ജലം അന്യര്‍ക്കും കൊടുത്ത് ഗൗതമന്‍ സന്തോഷിച്ചു. ഗൗതമന്‍ ആ ജലവാഹിനിയ്ക്ക് സമീപം എന്നും നിത്യകര്‍മ്മങ്ങള്‍ അനുഷ്ഠിച്ചിരുന്നു. അനേകതരത്തിലുള്ള ധാന്യങ്ങളും ചെടികളും വൃക്ഷങ്ങളും ഫലമൂലങ്ങളുമെല്ലാം അവിടെ ധാരാളം ഉണ്ടാകുവാന്‍ തുടങ്ങി. ഈ വാര്‍ത്തയറിഞ്ഞ് ആയിരക്കണക്കിന് ഋഷിമാരും മുനിജനങ്ങളും സാമാന്യജനങ്ങളും ആ തീര്‍ത്ഥത്തിന്റെ സമീപം താമസിക്കാന്‍ തുടങ്ങി. ആ അക്ഷയജലം കൊണ്ട് സമ്പന്നമായ ആ ദേശം അനാവൃഷ്ടിയുടെ കെടുതികളെ ഇല്ലാതെയാക്കി.

ഒരിയ്ക്കല്‍ ഗൗതമന്റെ വീട്ടില്‍ ചെന്ന് താമസമാക്കിയ ചില ബ്രാഹ്മണ സ്ത്രീകള്‍ക്ക് ഈ അപൂര്‍വ്വ ജലാശയം അവിടെ കണ്ട് അഹല്യയോട് അസൂയയും വിരോധവും തോന്നി. അസൂയാലുക്കളായ അവരും മറ്റ് ചില ഋഷിമാരും ഗൗതമന് ദോഷം ഉണ്ടാകാന്‍ വേണ്ടി ഗണേശപൂജ നടത്തി. പ്രത്യക്ഷപ്പെട്ട ഗണേശനോട് അവര്‍ വരം ചോദിച്ചു. ഗൗതമന്റെ വീട്ടില്‍ നിന്നും എല്ലാ സന്യാസിമാരും ഒഴിഞ്ഞപോകണമെന്ന വരമാണ് അവര്‍ ചോദിച്ചത്. ഗണേശന്‍ അവരോട് മറുപടി പറഞ്ഞു. നിങ്ങള്‍ ന്യായമായ വരമല്ല ചോദിക്കുന്നത് നിരപരാധിയായ ഗൗതമനോട് പക തോന്നുന്ന നിങ്ങള്‍ക്ക് ദോഷം തന്നെ സംഭവിക്കും. വന്ദിച്ചവനെ നിന്ദിച്ചുകൂടാ വന്ദിച്ചവനെ നിന്ദിച്ചാല്‍ തള്ളക്കള നരകത്തില്‍ എന്നാണ് ചൊല്ല്. പരോപകാരിയെ നിന്ദിക്കുന്നവന്‍ നാശഗര്‍ത്തത്തില്‍ പതിക്കും.

മുമ്പ് കുടിവെള്ളം കിട്ടാതെ ചുണ്ടും നാക്കും വരണ്ട് നടന്നിരുന്ന കാലത്ത് ഈ ഗൗതമനല്ലേ വെള്ളം വരുത്തി നിങ്ങളെ രക്ഷിച്ചത്. ആ ഗൗതമനെയാണ് ഇപ്പോള്‍ നിങ്ങള്‍ ഉപദ്രവിയ്ക്കുന്നത്. ഇത് ധര്‍മ്മമല്ല. പെണ്ണുങ്ങളുടെ വാക്കു കേട്ടാണ് നിങ്ങള്‍ ഗൗതമന് എതിരെ തിരിഞ്ഞത്. അതുകൊണ്ട് നിങ്ങള്‍ ഞാന്‍ പറയുന്നത് മനസ്സിലാക്കണം. ഗൗതമന് എതിരെയുള്ള നിങ്ങളുടെ ശ്രമം ഫലിക്കുകയില്ല. ഇനിയും നിങ്ങളെ ഗൗതമന്‍ സന്തോഷിപ്പിക്കും. ഗൗതമനെ നിങ്ങള്‍ വഞ്ചിക്കണ്ടാ അതുകൊണ്ട് വേറൊരുവരം ചോദിച്ചുകൊള്ളുവിന്‍.

ഗണേശന്റെ ഈ വചനങ്ങള്‍ ഋഷിമാര്‍ക്ക് യോഗ്യമായതായിരുന്നുവെങ്കിലും അവരത് ഉള്‍ക്കൊണ്ടില്ല. ഭക്തന്മാരുടെ ആവശ്യം അനുവദിച്ച് കൊടുത്ത ഗണപതി പിന്നെ ഒന്നും പറയാതെ അവര്‍ ചോദിച്ച വരം കൊടുത്തു. അതിനുശേഷം ആ ദുഷ്ട ഋഷിമാരുടെ വരബലം കൊണ്ട് എന്തൊക്കെ സംഭവിച്ചെന്ന് നോക്കാം. ഗണേശനാകട്ടെ അശക്തയായ ഒരു പശുവിന്റെ രൂപത്തില്‍ ഗൗതമന്റെ കൃഷിസ്ഥലത്തിനു സമീപം തങ്ങി. വരത്തിന്റെ ബലം അനുസരിച്ച് ആ പശു വായലില്‍ ചെന്ന് ധാന്യങ്ങള്‍ തിന്നു തീര്‍ത്തു. ഈ അവസരത്തില്‍ യാദൃശ്ചികമായി ഗൗതമന്‍ അവിടെ വന്നു. ദയാലുവായ ആ ഗൗതമന്‍ ആ പശുവിന് വേറെയും ആഹാരം കൊടുത്തു. ആ ആഹാരം സ്പര്‍ശിച്ച മാത്രയില്‍ പശു താഴെ വീണു. ഋഷി നോക്കിനില്‍ക്കവെ ആ പശു പിടഞ്ഞു മരിച്ചു.

ഗൗതമന്റെ വിരോധികള്‍ ഇതെല്ലാം ഒളിച്ചുനിന്നു കാണുകയായിരുന്നു. പശുവീണ ഉടന്‍ തന്നെ അവരെല്ലാവരും കൂടി ബഹളം വച്ചു. ഗൗതമന്‍, ഇതെന്താ കാട്ടിയത് ? എന്താ ചെയ്തത്? എന്നൊക്കെ ഉറക്കെ അട്ടഹസിച്ചു. ഗൗതമന്‍ അഹല്യയെ വിളിച്ച് ചോദിച്ചു ദേവീ ഇതെന്താ സംഭവിച്ചത്. ഈശ്വരനും നമ്മോടു കോപമാണെന്ന് തോന്നുന്നു. ഞാനിനി എന്ത് ചെയ്യും? ഞാന്‍ എവിടെപ്പോകും? ഞാനിപ്പോള്‍ പശുഘാതകനായിരിക്കുന്നു.

ഈ സമയത്ത് ബ്രാഹ്മണനും അയാളുടെ സ്ത്രീകളും ഗൗതമനെ അസഭ്യം പറയുകയായിരുന്നു. അവരുടെ പിണിയാളുകളും പുത്രന്മാരുമെല്ലാം ഗൗതമനെ ഭര്‍ത്സിക്കാന്‍ തുടങ്ങി.
ആ ദുഷ്ട ബ്രാഹ്മണന്‍ പറഞ്ഞു ഗൗതമാ നിന്റെ മുഖം ഇവിടെ കണ്ടുപോകരുത്. ഇവിടെ നിന്ന് സ്ഥലം വിട്ടോ. ഗോഹത്യ ചെയ്തവനെ കണ്ടാല്‍ ഉടുതുണി അഴിച്ച് കുളിക്കണമെന്നാണ് ശാസ്ത്രം. നീ ഇവിടെ താമസിക്കുന്ന കാലം വരെ അഗ്നിദേവനോ പിതൃക്കളോ യാഗ ഭാഗം സ്വീകരിക്കുകയില്ല. അതുകൊണ്ട് കുടുംബസഹിതം ഇപ്പോള്‍ ഇവിടെ നിന്ന് ഇറങ്ങണം ഒട്ടും അമാന്തിക്കരുത്.

ഇത്രയും പറഞ്ഞ ശേഷം ആ ദുഷ്ടന്മാര്‍ ഗൗതമനെയും കുടുംബത്തെയും കല്ലെറിയാന്‍ തുടങ്ങി. ആ ദുഷ്ടന്മാരുടെ എറിയും അടിയും ഇടിയും ഏറ്റ് തുടങ്ങിയശേഷം ഗൗതമന്‍ പറഞ്ഞു. ഹേ ബ്രാഹ്മണാ ഞാനിവിടെ നിന്ന് എവിടെയെങ്കിലും പോയ്‌ക്കൊള്ളാം. ഇത്രയും പറഞ്ഞ ഗൗതമന്‍ കുടുംബസമേതം വീട് വിട്ടിറങ്ങി നോക്കെത്താദൂരത്ത് പോയി ഒരു ആശ്രമം കെട്ടി താമസിച്ചു. ദുഷ്ടന്മാര്‍ അവിടെയും ഗൗതമനെ ഇരുത്തിപൊറുപ്പിച്ചില്ല. അവര്‍ പറഞ്ഞു. നീ ഗോഹന്താവ് ആയതുകൊണ്ട് യജ്ഞമോ യാഗമോ ഒന്നും ചെയ്യരുത്. ദേവ യജ്ഞത്തിനോ പിതൃയജ്ഞത്തിനോ നിനക്കധികാരമില്ല. ഇതെല്ലാം കേട്ടിട്ടും കയര്‍ത്തൊരു വാക്കും പറയാതെ ഗൗതമന്‍ തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.

താണുകേണ് അഭ്യര്‍ത്ഥിക്കുന്ന ഗൗതമന്റെ ദീനഭാവം കണ്ട് ബ്രാഹ്മണന്മാര്‍ പറഞ്ഞു. ഗൗതമാ നീ നിന്റെ പാപത്തെ വ്യക്തമാക്കികൊണ്ട് മൂന്നു തവണ ഈ ഭൂമി ചൂറ്റുക. അപ്രകാരം ചെയ്തശേഷം മടങ്ങിവന്ന് ഒരു മാസം വ്രതം ഇരിക്കുക. അതിനുശേഷം ഈ ബ്രഹ്മഗിരിയെ 101 തവണ പ്രദക്ഷണം വയ്ക്കുക. അപ്പോള്‍ നീ ഗോഹത്യാ പാപം നീങ്ങി നീ ശുദ്ധനാകും. അല്ലെങ്കില്‍ ഗംഗയെ ഇവിടെ കൊണ്ടുവന്ന് അതില്‍ കുളിച്ച് ഒരു കോടി ശിവലിംഗങ്ങള്‍ ഉണ്ടാക്കി അതിനെ പൂജിക്കുക. തുടര്‍ന്നും ഗംഗയില്‍ കുളിച്ച് ഈ പര്‍വ്വതത്തെ 11 പ്രാവശ്യം പ്രദക്ഷിണം വയ്ക്കുക. അതിനുശേഷം 100 കുടം വെള്ളം കൊണ്ട് ഈ ശിവലിംഗത്തെ കുളിപ്പിക്കുക. എന്നാല്‍ നിനക്ക് മോചനമുണ്ട്. നിങ്ങള്‍ പറഞ്ഞതുപോലെ ഞാന്‍ അനുസരിക്കാമെന്ന് ഗൗതമന്‍ പറഞ്ഞു. ആ മുനിശ്രേഷ്ഠന്‍ പര്‍വ്വതങ്ങലെ ചുറ്റിയശേഷം ശിവലിംഗങ്ങള്‍ ഉണ്ടാക്കി പൂജിക്കാന്‍ തുടങ്ങി. സാധ്വിയായ അഹല്യയും ഇതെല്ലാം ചെയ്യുന്നതിന് ഗൗതമനെ സഹായിച്ചു.

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies