തിരുവനന്തപുരം: ദേശീയ വായനദിന മാസാഘോഷങ്ങളുടെ ഭാഗമായി മലയാളത്തില്‍ ആദ്യമായി ഒരു ലക്ഷം രൂപ പ്രൈസ് മണിയുള്ള ദേശീയ വായനദിന ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. എല്ലാ ജില്ലകളിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മത്സരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 8-ാം തീയതി ശനിയാഴ്ച രാവിലെ 9.30 മണിക്ക് തൈയ്ക്കാട് ഗവ. മോഡല്‍ എല്‍.പി.എസ്സില്‍ പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
പ്രീപ്രൈമറി വിഭാഗം, എല്‍. പി. വിഭാഗം കുട്ടികള്‍ക്കായി ചിത്രരചന(കളര്‍), യു.പി. വിഭാഗം കുട്ടികള്‍ക്കായി പദ്യപാരായണം (മലയാളം), ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി ക്വിസ് മത്സരം, പദ മത്സരം, പദ്യപാരായണം (മലയാളം) എന്നിവയാണ് സംഘടിപ്പി ക്കുന്നത്. പുസ്തകങ്ങള്‍, ക്യാഷ് പ്രൈസ്, സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് സമ്മാനം. കിസ് മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. ജൂലൈ 18-ാം തീയതി സംഘടിപ്പിക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും 8078089092, 70126125 64 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
Discussion about this post