തിരുവനന്തപുരം: മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന് കുരങ്ങിനെ പിടികൂടി. ആഴ്ചകളായി മൃഗശാല അധികൃതരെ വട്ടം ചുറ്റിച്ച കുരങ്ങനെ ജര്‍മ്മന്‍ സാംസ്കാരിക കേന്ദ്രത്തില്‍ നിന്നാണ് പിടികൂടിയത്. കേന്ദ്രത്തിന്റെ ശുചിമുറിയ്ക്കുള്ളിലാണ് കുരങ്ങിനെ കണ്ടെത്തിയത്. കഴിഞ്ഞ 13-നാണ് കുരങ്ങന് മൃശാലയില്‍ നിന്ന് പുറത്തുകടന്നത്. അതിന് ശേഷം നഗരത്തിലെ വിവിധ ഭാഗങ്ങളിലായി കണ്ടുവന്നിരുന്ന കുരങ്ങിനെ മൃഗശാല ജീവനക്കാര്‍ നിരീക്ഷിച്ച് വന്നിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല.
കുരങ്ങിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് മയക്കുവെടി വെച്ച് പിടികൂടില്ല എന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പബ്ളിക് ലൈബ്രറിയിലെ മരത്തില്‍ ദിവസങ്ങളോളം തുടര്‍ന്ന കുരങ്ങിനെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. പിന്നാലെയാണ് ആഴ്ചകള്‍ക്കൊടുവില്‍ കുരങ്ങന് പിടിയിലായത്.
Discussion about this post