തിരുവനന്തപുരം: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക വിഭാഗത്തിനു ജയം. 2023 – 25 കാലത്തേക്കുള്ള തെരഞ്ഞെടുപ്പിന്റെ യൂണിറ്റ് തല നാമനിര്‍ദേശ പത്രിക സമര്‍പ്പണ സമയം ബുധനാഴ്ച അവസാനിച്ചപ്പോള്‍ 13 ജില്ലാ കമ്മിറ്റികള്‍ എതിരില്ലാതെ ജയിച്ചു.
നിലവിലെ സംസ്ഥാന പ്രസിഡന്റ് ആര്. പ്രശാന്ത്, ജനറല്‍ സെക്രട്ടറി സി.ആര്. ബിജു, ട്രഷറര്‍ കെ.എസ്. ഔസേപ്പ്, വൈസ് പ്രസിഡന്റുമാരായ പ്രേംജി. നായര്‍, ടി. ബാബു, സി.പി. പ്രദീപ് കുമാര്‍ ജോയിന്റ് സെക്രട്ടറിമാരായ വി. ചന്ദ്രശേഖരന്, മഹേഷ്, രമേശന് വെള്ളോറ എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
20 പോലീസ് ജില്ലകള്‍, എട്ട് ബറ്റാലിയനുകള്‍, ടെലികമ്മൂണിക്കേഷന്‍, കേരള പോലീസ് അക്കാദമി എന്നിവ ഓരോ ജില്ലാ കമ്മിറ്റികളാണ്. മൊത്തം 30 ജില്ലാ കമ്മറ്റികളാണ് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനുള്ളത്.
ഇതില്‍ കോട്ടയം, മലപ്പുറം, വയനാട്, കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍, എസ്എപി, എംഎസ്പി, ആര്ആര്എഫ്എഫ്, കെഎപി 1, കെഎപി 2, 3, 4, 5 എന്നീ 13 ജില്ലാ കമ്മിറ്റികള്‍ പൂര്‍ണമായും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് ജില്ലകളിലെ നാമമാത്രമായ സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. മത്സരമുള്ള സ്ഥലങ്ങളില്‍ ജൂലൈ 21 ന് തെരഞ്ഞെടുപ്പ് നടക്കും. അതിന് ശേഷം ജൂലൈ 27 ന് ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പും ഓഗസ്റ്റ് 18ന് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും.
Discussion about this post