കോഴിക്കോട്: ഹിന്ദു വിശ്വാസത്തെ അവഹേളിച്ച സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി. കോഴിക്കോട് കുന്നത്ത്‌നാട് നിയോജക മണ്ഡലത്തിലെ വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയില്‍ ഹിന്ദു വിശ്വാസത്തെ അവഹേളിക്കുന്ന തരത്തില്‍ നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരെയാണ് ഹിന്ദു ഐക്യവേദി രംഗത്തെത്തിയത്. ഷംസീര്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച് നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഷൈനു ആവശ്യപ്പെട്ടു.
‘ഹിന്ദു പുരാണങ്ങള്‍ അന്ധവിശ്വാസമാണെന്ന് പറയുന്നത് ഷംസീറിന്റെ അജ്ഞതയുടെ തെളിവാണ്. മറ്റു മതവിഭാഗങ്ങളുടെ ആരാധന സംവിധാനത്തെ ബഹുമാനിക്കാനും പുകഴ്ത്താനും അറിയുന്ന ഷംസീറിന് ഹിന്ദു സംവിധാനങ്ങളോടുള്ള മനോഭാവം, നിയമസഭ സ്പീക്കറുടെ അന്തസ്സിന് നിരക്കാത്തതാണ്.’ എന്ന് കെ ഷൈനു പറഞ്ഞു.
ക്ഷേത്ര ദര്‍ശനം നടത്തുന്ന സ്ത്രീകളെ അപമാനിച്ച ശ്രീമതി ടീച്ചറും, അയ്യപ്പനേയും മാളികപ്പുറത്തമ്മയേയും പരിഹസിച്ച എം. സ്വരാജും നേരത്തെ ഹിന്ദു വിശ്വാസത്തെ അവഹേളിച്ചിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കകാലം മുതല്‍ തന്നെ ഹിന്ദു വിശ്വാസ പ്രമാണങ്ങളെയും ക്ഷേത്ര ആരാധനാ സംവിധാനത്തെയും അവഹേളിക്കുകയും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അതെല്ലാം അതിജീവിച്ചു തന്നെയാണ് കേരളത്തില്‍ ഹിന്ദു സമൂഹം മുന്നോട്ടുവന്നതെന്ന് ഷംസീറും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഓര്‍ക്കുന്നത് നല്ലതാണ്.- അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
എല്ലാ ഹിന്ദു വിശ്വാസികളും എ.എന്‍ ഷംസീറിന്റെ ഈ നീച പ്രവര്‍ത്തിക്കെതിരെ ശക്തമായി പ്രതികരിക്കുവാന്‍ രംഗത്തുവരണമെന്ന് ഹിന്ദു ഐക്യവേദി ആഹ്വാനം ചെയുകയാണെന്നും കെ. ഷൈനു കൂട്ടിച്ചേര്‍ത്തു.
Discussion about this post