Monday, May 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഷംസീര്‍ ഹൈന്ദവ വിശ്വാസികളോട് മാപ്പ് പറയണം: നിലപാട് കടുപ്പിച്ച് സുകുമാരന്‍ നായര്‍

by Punnyabhumi Desk
Aug 2, 2023, 02:08 pm IST
in കേരളം

കോട്ടയം: സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ ഗണപതി പരാമര്‍ശം ചങ്കില്‍ തറച്ചിരിക്കുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. നാമജപഘോഷയാത്രയ്ക്ക് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ ഉന്നത സ്ഥാനത്തിരിക്കുന്നതും നിയമസഭയില്‍ സ്പീക്കര്‍ സ്ഥാനത്തിരിക്കുന്നതുമായ ഒരാള്‍ ചെയ്തത് ഈശ്വരനെ അധിക്ഷേപിക്കുകയും അപമാനിക്കുകയുമാണെന്നും സുകുമാരന്‍ നായര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘ഒരു വിട്ടുവീഴ്ചയ്ക്കും മാര്‍ഗമില്ല. ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടൊരാള്‍ ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് ഇത്രയും നിന്ദ്യവും നീചവുമായി നാം ആരാധിക്കുന്ന ദൈവത്തെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ അതിന് വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പിനെ അവര്‍ നേരിടേണ്ടി വരും എന്നതിന്റെ തുടക്കമാണിത്. ബി ജെ പി, ആര്‍ എസ് എസ് തുടങ്ങി എല്ലാ ഹൈന്ദവ സംഘടനകളും സ്പീക്കറുടെ പരാമര്‍ശത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അവരോടൊപ്പം എന്‍ എസ് എസും യോജിച്ചുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ശബരിമല വിഷയത്തിലും അതിന്റെ വിജയത്തിലെത്തിക്കാന്‍ മുന്നില്‍ നിന്നവരാണ് എന്‍ എസ് എസ്. അതുപോലെ ഈ വിഷയത്തിലും മുന്നില്‍ നിന്ന് പ്രതിഷേധിക്കും. സ്പീക്കര്‍ രാജി വയ്ക്കണമെന്ന് പറഞ്ഞിട്ടില്ല. ജനപ്രതിനിധികളുടെ ജനപ്രതിനിധി ഇത്രയും മോശമായി സംസാരിച്ചതിനാല്‍ ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നാണ് പറഞ്ഞത്. ഹൈന്ദവ വിശ്വാസികളോട് മാപ്പ് പറയണം. അങ്ങനെ ചെയ്യാത്ത പക്ഷം സര്‍ക്കാര്‍ ഹൈന്ദ ജനതയുടെ വികാരത്തെ മാനിച്ചുകൊണ്ട് മേല്‍ നടപടി സ്വീകരിക്കണം. തനിക്ക് അബദ്ധം പറ്റിയെന്ന് സമ്മതിച്ചുകൊണ്ട് ഹൈന്ദവ ജനതയോട് മാപ്പ് പറയണമെന്നതില്‍ മാറ്റമില്ല. മറ്റ് മതങ്ങളുടെ വിഷയത്തില്‍ എന്തെല്ലാമുണ്ട്. ശാസ്ത്രം ഗണപതിയുടെമേല്‍ മാത്രം അടിച്ചേല്‍പ്പിക്കേണ്ടതില്ല. എ കെ ബാലന് മറുപടി നല്‍കേണ്ടതില്ല’- എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

സ്പീക്കറുടെ പരാമര്‍ശത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് വിശ്വാസ സംരക്ഷണ ദിനമായി എന്‍ എസ് എസ് ആചരിക്കുകയാണ്. തിരുവനന്തപുരത്ത് പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി ഗണപതി ക്ഷേത്രം വരെയാണ് നാമജപഘോഷയാത്ര നടത്തുന്നത്.ഗണപതി എന്നത് മിത്താണെന്നും ശാസ്ത്രീയമായ ഒന്നല്ലെന്നുമുള്ള ഷംസീറിന്റെ പരാമര്‍ശം വിശ്വാസികളെ വേദനിപ്പിക്കുന്നുണ്ടെന്നും ഇത്തരം പ്രസ്താവനകള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും യോജിച്ചതല്ലെന്നും സുകുമാരന്‍ നായര്‍ നേരത്തെ പറഞ്ഞിരുന്നു.

ShareTweetSend

Related News

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കേരളം

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

കേരളം

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

Discussion about this post

പുതിയ വാർത്തകൾ

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies