തിരുവനന്തപുരം: കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ആഴ്ചയില്‍ ആറു ദിവസം സര്‍വീസ് നടത്തും. കാസര്‍കോട് – തിരുവനന്തപുരം റൂട്ടിലോടുന്ന ട്രെയിന്‍ ഞായറാഴ്ച ഉച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. പരിപാടിക്കായി പാലക്കാട് റെയില്‍വേ ഡിവിഷണല്‍ ഓഫീസ് ആസ്ഥാനത്ത് വേദി തയ്യാറാക്കും.
കേരളത്തിന്റേതടക്കം ഒമ്പത് വന്ദേഭാരതുകളാണ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനത്തിന് ശേഷം പാലക്കാട്ടു നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷ്യല്‍ സര്‍വീസുണ്ടായിരിക്കും. തിങ്കളാഴ്ച സര്‍വീസില്ല. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആയിരിക്കും റെഗുലര്‍ സര്‍വീസ് ആരംഭിക്കുക.ഓറഞ്ച് ചാര നിറത്തിലുള്ള ആദ്യ വന്ദേഭാരതാണ് കേരളത്തിന് ലഭിച്ചത്. പാലക്കാട് ഡിവിഷനിലെ ലോക്കോ പൈലറ്റുമാര്‍ക്ക് കൈമാറിയ ട്രെയിന്‍ ഉച്ചയ്ക്ക് 2.40ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ടു. ഇന്നു രാവിലെ തിരുവനന്തപുരത്തെത്തും. വണ്ടിയുടെ പരീക്ഷണ ഓട്ടം ചൊവ്വാഴ്ച രാത്രി 10.30ന് ചെന്നൈ -കാട്പാടി റൂട്ടില്‍ നടന്നിരുന്നു.
Discussion about this post