ഹൂസ്റ്റണ്‍(അമേരിക്ക): കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സമ്മേളനം 23, 24, 25 തീയതികളില്‍ ഹൂസ്റ്റണില്‍ നടക്കും. 23ന് രാവിലെ ശ്രീമീനാക്ഷി ക്ഷേത്രത്തില്‍ നടക്കുന്ന മഹാപൊങ്കാലയോടെ കണ്‍വന്‍ഷന്‍ ആരംഭിക്കും. ആറ്റുകാല്‍ തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്‍ ഇല്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് കാര്‍മ്മികത്വം വഹിക്കും. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമിയുടെ അമ്മ ഡോ. ഗീതാ രാമസ്വാമിയും തിരുവിതാംകൂര്‍ കൊട്ടാരത്തിലെ ഗൗരി പാര്‍വതിബായി തമ്പുരാട്ടിയും ഭദ്രദീപം തെളിയിക്കും. ഉച്ചയ്ക്ക് മൂന്നിന് വിളംബര ഘോഷയാത്ര നടക്കും.
കെഎച്ച്എന്‍എ പ്രസിഡന്റ് ജി.കെ. പിള്ള പതാക ഉയര്‍ത്തും. ഉദ്ഘാടന സമ്മേളനത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, സ്വാമി ചിദാനന്ദപുരി, ആറ്റുകാല്‍ തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. കുമ്മനം രാജശേഖരന്‍, ശ്രീകുമാരന്‍ തമ്പി, ഗൗരി പാര്‍വതി ബായി തമ്പുരാട്ടി, നമ്പി നാരായണന്‍, സൂര്യ കൃഷ്ണമൂര്‍ത്തി, ഡോ. രാംദാസ് പിള്ള, ഡോ.രഞ്ജിത് പിള്ള, സുരേഷ് നായര്‍ എന്നിവര്‍ സംസാരിക്കും.
ഭാരത ചരിത്രത്തിലെ സ്ത്രീരത്നങ്ങളെ അവതരിപ്പിക്കുന്ന ജാനകി, സൂര്യകൃഷ്ണ മൂര്‍ത്തി ഒരുക്കുന്ന ‘ഗണേശം’ ശ്രീകുമാരന്‍ തമ്പിയോടുള്ള ആദരവായി ‘ശ്രീകുമാരം മധുരം’ സംഗീത നിശ, സി.രാധാകൃഷ്ണന്റെ നോവലിനെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ ‘എഴുത്തച്ഛന്‍’ നാടകം, ആചാര്യസംഗമം, ഹിന്ദു കോണ്‍ക്ലേവ്, ബിസിനസ് കോണ്‍ക്ലേവ്, വനിതാ കോണ്‍ക്ലേവ്, സയന്‍സ് കോണ്‍ക്ലേവ്, സാഹിത്യ സെമിനാര്‍ തുടങ്ങി വിവിധ പരിപാടികള്‍ നടക്കും.
സിനിമാതാരങ്ങളായ ആര്‍. മാധവന്‍, നരേന്‍, ആശാ ശരത്, ലക്ഷ്മി ഗോപാലസ്വാമി, രചന നാരായണന്‍കുട്ടി, ദിവ്യാ ഉണ്ണി, പ്രിയങ്ക നായര്‍, ദേവനന്ദ (മാളികപ്പുറം), സോനാ നായര്‍, സംവിധായകരായ കെ. മധു, ജോണി ആന്റണി, പത്രപ്രവര്‍ത്തകന്‍ പി. ശ്രീകുമാര്‍, തിരക്കഥാകൃത്ത് സുനീഷ് വാരനാട്, ശാസ്ത്രജ്ഞന്‍ സുബ്രഹ്മണ്യന്‍ അരുണന്‍ തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
Discussion about this post