Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

രഥസപ്തമി

നന്ദകുമാര്‍ കൈമള്‍

by Punnyabhumi Desk
Feb 16, 2024, 06:00 am IST
in സനാതനം

2024-ല്‍ രഥസപ്തമി ഫെബ്രുവരി 16-നാണ്

മാഘ മാസത്തിലെ വെളുത്ത പക്ഷ സപ്തമിയാണ് രഥസപ്തമി എന്ന പേരില്‍ അറിയപ്പെടുന്നത്. സൂര്യ ഭഗവാനെ പൂജിക്കുകയും സൂര്യനാരായണനോട് കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്യുന്ന ദിവസമാണിത്. ഈ ലേഖനത്തിലൂടെ നമുക്ക് രഥസപ്തമിയുടെ മഹത്ത്വം മനസ്സിലാക്കാം.

രഥസപ്തമിയുടെ ചരിത്രം

അനേകം രത്‌നങ്ങള്‍ പതിപ്പിച്ച സര്‍ണത്തിന്റെ രഥത്തില്‍ സൂര്യ ഭഗവാന്‍ വിരാജിക്കുന്ന ദിവസമാണ് രഥസപ്തമി ആയി ആഘോഷിക്കുന്നത്. സാധന ചെയ്യുവാനായി സൂര്യ ദേവന് സ്ഥിരമായി ഒരിടത്തു തന്നെ നില്‍ക്കേണ്ടി വരുന്നതുകൊണ്ട് അദ്ദേഹത്തിന് വേഗത നിയന്ത്രിക്കുവാന്‍ സാധിക്കുന്നില്ലായിരുന്നു. കാലുകള്‍ കഴയ്ക്കുവാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ സാധനയില്‍ വിഘ്‌നം വരാന്‍ തുടങ്ങി. അന്നേരം അദ്ദേഹം പരമേശ്വരനോട് ഇരിക്കുന്നതിനായുള്ള വ്യവസ്ഥ ചെയ്തു തരാനായി അഭ്യര്‍ഥിച്ചു. ഞാന്‍ ഇരുന്നാല്‍ എന്റെ വേഗത ആര് നിയന്ത്രിക്കും, എന്നും അദ്ദേഹം പരമേശ്വരനോട് ചോദിച്ചു. അപ്പോള്‍, സൂര്യദേവന് ഇരിക്കുന്നതിനായി പരമേശ്വരന്‍ ഏഴ് അശ്വങ്ങളുള്ള സ്വര്‍ണ്ണത്തിന്റെ രത്‌നങ്ങള്‍ പതിപ്പിച്ച രഥം നല്‍കി. സൂര്യദേവന്‍ രഥത്തില്‍ ഇരുന്ന ദിവസമാണ് രഥസപ്തമി.

രഥസപ്തമി എന്നാല്‍ സൂര്യദേവന്റെ ജന്മദിനം !

കശ്യപ മഹര്‍ഷിയുടെയും ദേവമാത അദിതിയുടെയും പുത്രനായ സൂര്യദേവന്‍ ജനിച്ച ദിവസമാണ് രഥസപ്തമി ! ശ്രീവിഷ്ണുവിന്റെ ഒരു രൂപമാണ് ശ്രീ സൂര്യനാരായണന്‍. പ്രപഞ്ചത്തെ തന്റെ തേജസ്സാര്‍ന്ന രൂപത്തിലൂടെ പ്രകാശമയമാക്കുന്ന സൂര്യദേവന്‍ കാരണമാണ് ഭൂമിയില്‍ ജീവജാലങ്ങള്‍ നിലനില്‍ക്കുന്നത്.

സൂര്യന്‍ ഉത്തരായണത്തിലാണ് എന്ന് സൂചിപ്പിക്കുന്ന ദിവസമാണ് രഥസപ്തമി !

സൂര്യന്‍ ഉത്തരായണത്തില്‍ സ്ഥിതി ചെയ്യുന്ന കാര്യത്തെ സൂചിപ്പിക്കുന്ന ദിനം കൂടിയാണ് രഥസപ്തമി. ഉത്തരായണം എന്നാല്‍ വടക്ക് ദിശയിലൂടെ സഞ്ചരിക്കുക. ഉത്തരായണത്തില്‍ സൂര്യന്‍ വടക്കേ ഭാഗത്തേക്ക് തിരിഞ്ഞിരിക്കും. ശ്രീ സൂര്യനാരായണന്‍ തന്റെ രഥം വടക്കുള്ള അര്‍ദ്ധഗോളത്തില്‍ തിരിഞ്ഞിരിക്കുന്നു എന്നതാണ് രഥസപ്തമിയെ കുറിച്ച് സങ്കല്‍പിക്കുന്നത്. രഥസപ്തമി കൃഷിക്കാര്‍ക്ക് വിളവിന്റെ ഉത്സവമാണ്. തെക്കന്‍ ഭാരതത്തില്‍ ക്രമേണ വര്‍ദ്ധിക്കുന്ന താപനിലയെയും സൂചിപ്പിക്കുന്നു. ഇതോടൊപ്പം വസന്തഋതു അടുക്കുന്നതിനെയും ഈ ഉത്സവം സൂചിപ്പിക്കുന്നു.

ജീവന്‍ പ്രദാനം ചെയ്യുന്ന അടിസ്ഥാന സ്രോതസ്സ് – സൂര്യന്‍ !

ജീവന്റെ അടിസ്ഥാന സ്രോതസ്സ് സൂര്യനാണ്. സൂര്യകിരണങ്ങളില്‍ നിന്നും ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജവും വിറ്റാമിന്‍ ഡിയും ലഭിക്കുന്നു. കാലത്തെ കണക്കാക്കുന്നത് സൂര്യനിലൂടെയാണ്. സൂര്യന്‍ ഗ്രഹങ്ങളുടെ രാജാവും നവഗ്രഹങ്ങളില്‍ ഒരു ഗ്രഹവുമാണ്. സൂര്യന്‍ മധ്യഭാഗത്ത് സ്ഥിരതയോടെ നില്‍ക്കുകയും ബാക്കി ഗ്രഹങ്ങള്‍ സൂര്യന് പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നു. സൂര്യന്‍ സ്വയംപ്രകാശിയാണ്, മറ്റു ഗ്രഹങ്ങള്‍ സൂര്യനില്‍ നിന്നും പ്രകാശം സ്വീകരിക്കുന്നു.

ഹിന്ദു ധര്‍മത്തില്‍ സൂര്യന്റെ ഉപാസനയ്ക്കുള്ള മഹത്ത്വം

ഹിന്ദു ധര്‍മത്തില്‍ സൂര്യന്റെ ഉപാസനയ്ക്ക് വളരെയധികം മഹത്ത്വമുണ്ട്. സൂര്യന് നിത്യവും വെളുപ്പിനെ അര്‍ഘ്യം നല്‍കുന്നതിലൂടെ അന്ധകാരം ഇല്ലാതായി ലോകത്തെ പ്രകാശമയ മാക്കുവാനുള്ള ബലം സൂര്യന് പ്രാപ്തമാകുന്നു. (ഭക്തന്റെ ഉപാസനയിലൂടെ ഭഗവാന്റെ വിഗ്രഹം എപ്രകാരമാണോ ജാഗൃതമാകുന്നത്, അതുപോലെയാണിത്.)

ജ്യോതിഷശാസ്ത്രമനുസരിച്ച് സൂര്യന്റെ മഹത്ത്വം

ജ്യോതിഷശാസ്ത്രമനുസരിച്ച് സൂര്യന്‍ ആത്മാകാരകമാണ്. മനുഷ്യ ശരീരത്തിലെ പ്രാണന്‍, ആത്മീയ ബലം, ചൈതന്യശക്തി ഇവയുടെ ബോധം അതായത് ആത്മബോധം അവന് സൂര്യനില്‍ നിന്നും ഉണ്ടാകുന്നു. വ്യക്തിയുടെ ജാതകത്തില്‍ രവി (സൂര്യന്‍) എത്ര ശക്തിയുള്ളതാണോ, അത്രയും ആ വ്യക്തിയുടെ ആത്മബലവും രോഗ പ്രതിരോധശക്തിയും കൂടുതലായിരിക്കും. രാജാവ്, പ്രമുഖന്‍, ഭരണം, അധികാരം, ദൃഢത, തത്ത്വനിഷ്ഠത, കര്‍തൃത്വം, ആദരവ്, കീര്‍ത്തി, ആരോഗ്യം, വൈദ്യശാസ്ത്രം എന്നിവ സൂര്യന്റെ ഗുണങ്ങളാണ്. സൂര്യദേവന്റെ രഥത്തിലുള്ള ഏഴ് അശ്വങ്ങള്‍ ആഴ്ചയിലെ ഏഴ് ദിവസങ്ങളെ സൂചിപ്പിക്കുന്നു. രഥത്തിനുള്ള 12 ചക്രങ്ങള്‍ 12 രാശികളെ സൂചിപ്പിക്കുന്നു.

രഥസപ്തമിക്ക് ചെയ്യേണ്ട സൂര്യദേവന്റെ ഉപാസന

രഥസപ്തമി ദിവസം പുലര്‍ച്ചെ കുളിച്ച് സൂര്യന്റെ 12 നാമങ്ങള്‍ ജപിച്ച് കുറഞ്ഞത് 12 തവണ സൂര്യനമസ്‌കാരം ചെയ്യുക. പലകയില്‍ രഥത്തിലിരിക്കുന്ന സൂര്യനാരായണന്റെ രൂപം വരച്ച് അതിനെ പൂജിക്കുക. ചുവന്ന പൂക്കള്‍ അര്‍പ്പിക്കുക. സൂര്യ ഭഗവാനോട് പ്രാര്‍ഥിച്ചതിനു ശേഷം ആദിത്യഹൃദയ സ്തോത്രം, സൂര്യാഷ്ടകം, സൂര്യകവചം, എന്നിവയിലെ ഒരു സ്‌തോത്രം ഭക്തിഭാവത്തോടു കൂടി ചൊല്ലുക അഥവ കേള്‍ക്കുക. രഥസപ്തമിക്ക് ആസക്തികളില്‍ പെടാതിരിക്കുക. രഥസപ്തമിയുടെ അടുത്ത ദിവസം മുതല്‍ നിത്യവും സൂര്യദേവനോട് പ്രാര്‍ഥിക്കുക, സൂര്യനമസ്‌കാരം ചെയ്യുക. അതിലൂടെ ഉത്തമ ആരോഗ്യം ലഭിക്കുന്നു.

രഥസപ്തമി ആഘോഷിക്കേണ്ട വിധം

കോലം അഥവ ചന്ദനം കൊണ്ട് പലകമേല്‍ ഏഴ് അശ്വന്മാരോടുകൂടിയ സൂര്യനാരായണന്റെ രഥം, അരുണ സാരഥി, രഥത്തില്‍ സൂര്യനാരായണന്‍ എന്നിവ വരയ്ക്കുന്നു. സൂര്യനാരായണനെ പൂജിക്കുന്നു. മുറ്റത്ത് ഒരു അടുപ്പില്‍ ചാണകവരളി ഇട്ട് കത്തിച്ച് അതില്‍ ഒരു പാത്രം പാല് തിളപ്പിക്കുക. പാല്‍ തിളച്ച് തൂകണം. അതായത്, അത് അഗ്‌നിയില്‍ സമര്‍പ്പിക്കപ്പെടുന്നതു വരെ തിളപ്പിക്കണം. അതിനുശേഷം ബാക്കിയുള്ള പാല്‍ എല്ലാവര്‍ക്കും പ്രസാദമായി നല്‍കുക.

ലോക സൂര്യനമസ്‌കാര ദിനം

ഈ ദിവസം ലോക സൂര്യനമസ്‌കാര ദിനമായും ആഘോഷിക്കുന്നു.

സംസ്‌കൃതത്തില്‍ ഒരു ശ്ലോകം ഉണ്ട് :-

ആദിത്യസ്യ നമസ്‌കാരം യേ കുര്‍വന്തി ദിനേ ദിനേ,
ജന്മാന്തരസഹസ്രേഷു ദാരിദ്യ്രം നോപജായതേ.

അര്‍ഥം : സൂര്യനമസ്‌കാരം ചെയ്യുന്ന വ്യക്തിയുടെ 1000 ജന്മങ്ങളില്‍ അയാള്‍ക്ക് ദാരിദ്യ്രം അനുഭവിക്കേണ്ടി വരുകയില്ല.

സൂര്യനമസ്‌കാരം കിഴക്ക് നിന്ന് അതിരാവിലെ നേരിയ സൂര്യപ്രകാശത്തിന് അഭിമുഖമായി ചെയ്യുക.

സൂര്യനമസ്‌കാരം കൊണ്ടുള്ള ഗുണങ്ങള്‍

1. ശരീരത്തിലെ പ്രധാനപ്പെട്ട എല്ലാ അവയവങ്ങളുടെയും രക്തചംക്രമണം മെച്ചപ്പെടുത്തുന്നു.
2. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.
3. കൈകളുടെയും അരക്കെട്ടിന്റെയും പേശികളെ ശക്തിപ്പെടുത്തുന്നു.
4. നട്ടെല്ലും അരക്കെട്ടും കൂടുതല്‍ വഴക്കമുള്ളതാക്കുന്നു.
5. വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു, അതിലൂടെ ശരീരഭാരം കുറയുന്നു.
6. ദഹനം മെച്ചപ്പെടുത്തുന്നു.
7. ഏകാഗ്രത കൂട്ടുന്നു.

നന്ദകുമാര്‍ കൈമള്‍, ഹിന്ദു ജനജാഗൃതി സമിതി
സമ്പര്‍ക്കത്തിന് : 8848601801

Share1TweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies