ന്യൂഡല്‍ഹി: തൃശൂര്‍ കപ്ലിയങ്ങാട് ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വത്തിന്റെ നീക്കത്തിന് സുപ്രീംകോടതിയുടെ സ്റ്റേ. എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ച ദേവസ്വം ബോര്‍ഡ് ഉത്തരവിനാണ് സ്റ്റേ അനുവദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന്റെ മാനേജിംഗ് ട്രസ്റ്റി എം.ദിവാകരനാണ് സുപ്രിംകോടതിയെ സമീപിച്ചത്.
തൃശൂര്‍ ജില്ലയിലെ വടക്കേക്കാടുള്ള ക്ഷേത്രമാണ് കപ്ലിയങ്ങാട് ദേവി ക്ഷേത്രം. ഇത് സ്വകാര്യ ക്ഷേത്രമാണെന്ന് മാനേജിംഗ് ട്രസ്റ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ സുപ്രിംകോടതിയെ അറിയിച്ചു. തുടര്‍ന്ന് ക്ഷേത്രം ഏറ്റെടുക്കല്‍ സ്റ്റേ ചെയ്ത കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.
ക്ഷേത്രത്തിന്റെ അവകാശം സംബന്ധിച്ച വാദങ്ങള്‍ സിവില്‍ കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കാന്‍ നടത്തുന്ന നീക്കങ്ങളെ അനുകൂലിക്കുന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു മാനേജിംഗ് ട്രസ്റ്റിയുടെ ആവശ്യം. ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, എസ്.വി. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്ത്.













