തിരുവനന്തപുരം: ശ്രീരാമദാസ ആശ്രമബന്ധുവും ചേങ്കോട്ടുകോണം ശ്രീനീലകണ്ഠ വിദ്യാപീഠത്തിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററുമായിരുന്ന കേരളാദിത്യപുരം ശ്രീനഗര്‍ SNRA 53 B സുദര്‍ശനത്തില്‍ എം. അപ്പുക്കുട്ടന്‍ നായര്‍(74) നിര്യാതനായി. ചന്തവിള ഗവ. യു.പി.സ്‌കൂളില്‍ നിന്നും വിരമിച്ച ശേഷവും സ്‌കൂള്‍ വിദ്യാഭ്യാസമേഖലയില്‍ സജീവ സാന്നിധ്യവും മികച്ച സംഘാടകനുമായിരുന്നു അദ്ദേഹം. ഭാര്യ: കെ.രാധമ്മ. മക്കള്‍: അരുണ്‍.എ.ആര്‍, ആശ.എ.ആര്‍. മരുമക്കള്‍: ശ്രുതി, രാജേഷ് കുമാര്‍. സംസ്‌കാരച്ചടങ്ങുകള്‍ നാളെ ( മാര്‍ച്ച് 6) രാവിലെ 10ന് ശാന്തികവാടത്തില്‍ നടക്കും. മാര്‍ച്ച് 10, ഞായറാഴ്ചയാണ് സഞ്ചയനം.
Discussion about this post