നെയ്യാറ്റിൻകര: കേരള സർക്കാരിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന കേരളാ സ്റ്റേറ്റ് റൂട്രോണിക്സ് അഞ്ചു മുതൽ പ്ലസ്ടൂ വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്കായി അവധിക്കാല കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഓഫീസ് സ്യൂട്ട്, അക്കൌണ്ടിംഗ്,ഗ്രാഫിക് ഡിസൈനിങ്, പൈത്തൺ, പിഎച്ച്പി, ജാവാ, സി++ , ഓട്ടോകാഡ്, വെബ് ഡിസൈനിംഗ്, ഡെസ്ക് ടോപ്പ് പബ്ലിഷിംഗ്, അനിമേഷൻ, ഹാർഡ്‍വെയർ ആൻഡ് നെറ്റ്‍വർക്കിംഗ്, വീഡിയോ എഡിറ്റിംഗ്, ഹാർഡ് വെയർ തുടങ്ങി മുപ്പതിലധികം കോഴ്സുകളിൽ കുട്ടികൾക്ക് പരിശീലനം നൽകും.
കേരളാ സ്‌റ്റേറ്റ് റൂട്രോണിക്സിൻ്റെ നെയ്യാറ്റിൻകരയിലെ അംഗീകൃത പരിശീലന കേന്ദ്രമായ സൈബോ ടെക് കമ്പ്യൂട്ടേഴ്സ് വഴിയാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.
വിശദ വിവരങ്ങൾക്ക്: 9446903873, 8281105686 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
Discussion about this post