തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2024 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ബ്യൂട്ടി കെയര്‍ ആന്റ് മാനേജ്മെന്റ് കോഴ്സിന് ഓണ്‍ലൈനായി അപേക്ഷിക്കാം. പത്താം ക്ലാസ്സ് ആണ് യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തപ്പെടുന്ന ഈ കോഴ്സിന് ആറ് മാസമാണ് കാലാവധി. സ്വയംപഠന സാമഗ്രികള്‍, സമ്പര്‍ക്ക ക്ലാസ്സുകള്‍, പ്രാക്ടിക്കല്‍ ട്രെയിനിംഗ് എന്നിവ കോഴ്സില്‍ ചേരുന്നവര്‍ക്ക് ലഭിക്കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ എന്നിവ സംയുക്തമായി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ജൂലൈ 31.
ജില്ലയിലെ പഠന കേന്ദ്രം: എസ്.എം.അക്കാഡമി, TC 52/816-1, ഒന്നാം നില, അക്ഷയ ഷോപ്പി, നീറമണ്‍കര, തിരുവനന്തപുരം-695018 (ഫോണ്‍: 097781 80021, 7012928758).
Discussion about this post